താൾ:Mevadinde Pathanam 1932.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

റാണ - യുദ്ധം ചെയ്യാതിരിക്കയോ? യുദ്ധമല്ലാതെ മറ്റെന്താണു്? ഇത്തവണ യഥാർത്ഥമായ യുദ്ധം നടക്കും. ഇതുവരെ കഴിഞ്ഞതെല്ലാം വെറും കുട്ടിക്കളികളായിരുന്നു. ഇത്തവണ നല്ല രസവുമുണ്ടാകും. വിപ്ലവവുമുണ്ടാകും. ഇതു സഹോദരന്മാർ തമ്മിലുള്ള യുദ്ധമാണു്. ഈ വിനോദം ഭാരതഭൂമിയൊട്ടുക്കു കാണും. സത്യവ - മഹാബത്തുഖാനൊന്നിച്ചു യോധപുരി രാജാവു ഗജസിംഹനും വന്നിട്ടുണ്ടെന്നു ഞാൻ കേട്ടുവല്ലൊ? റാണ - ഓ, അതു ശരിയാണു്. അദ്ദേഹം നമ്മുടെ ക്ഷണം സ്വീകരിച്ചുവോ? അതു സ്വീകരിക്കാതിരിക്കത്തക്കവണ്ണം മഹാരാജാവിനു നമ്മോടത്രതോളം കോപമുണ്ടെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നതു്. സത്യവ - അയാൾ രാജപുത്രകുലാന്തക - റാണ - എന്താ പറഞ്ഞതു്? ഇങ്ങനെയൊരിക്കലും പറയരുതു്. അദ്ദേഹം പരമഭക്തനാണു്. ഉത്തമവൈഷ്ണവനാണു്. "ദില്ലീശ്വരോവാ ജഗദീശ്വരോവ്വാ" ആയ ആ ഒരു ഈശ്വരനെ ഇത്രനാളും മാനിക്കാതിരുന്ന ഞാനാണു കുലാന്തകൻ. ഗജസിംഹൻ! കൊള്ളാം, എത്ര ഒന്നാന്തരം പേരു്! ഒന്നിൽതന്നെ ഗജവും സിംഹവും! തുമ്പിക്കയ്യാട്ടുകയും കുഞ്ചുമുടി ഇളക്കുകയും ചെയ്യുന്നു! നല്ല കൗതുകം! സത്യവ - രാജപുത്രന്മാരോടാ യുദ്ധംചെയ്യാൻ വന്നിരിക്കണേ!

റാണ - ഇയ്യാളില്ലെങ്കിൽ ഈ യുദ്ധയമെങ്ങനെ സമാപിക്കും? മഹാദേവന്റെ കൂടെ നന്ദിയും ഭൃംഗിയു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/146&oldid=217315" എന്ന താളിൽനിന്ന് ശേഖരിച്ചത്