താൾ:Mevadinde Pathanam 1932.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

ഞാൻ മുമ്പേതന്നെ പറഞ്ഞിട്ടുള്ളതാണു്. ഇപ്പോൾ വിവാഹവാർത്തയും കഴിഞ്ഞു. ഇങ്ങനെയുള്ള കുഴപ്പത്തിൽ വിവാഹം നടക്കുന്നതെങ്ങനെ? റാണ - ഞാനുമിതുതന്നെയാണെന്നു വിചാരിച്ചിരുന്നതു്. മാനസിയുടെ ജന്മം വിവാഹത്തിനുവേണ്ടിയുണ്ടായിട്ടുള്ളതല്ല. ഇതെല്ലാം ഭ്രമമാണു. റാണി - എന്തു ഭ്രമം? റാണ - യോധപുരിയിലെ രാജകുമാരനോടുകൂടെ നമ്മുടെ പുത്രിയുടെ വിവാഹമാലോചിച്ചതും ഭ്രമം; ഇത്ര സേനയുംകൊണ്ടു മുഗളന്മാരോടു യുദ്ധത്തിനു പോയതും ഭ്രമം; നമ്മൾ തമ്മിലുണ്ടായ വിവാഹവും ഭ്രമം; നമ്മുടെ രാജ്യം, നമ്മുടെ ജീവിതം, ഒക്കയും ഭ്രമം. റാണി - ഞാൻ വിചാരിക്കുന്നതെന്തെന്നാൽ, മഹാരാജാവെന്നെ വിവാഹംചെയ്തിരുന്നില്ലെങ്കിൽ അതും ഒരു ഭ്രമമായിരുന്നേനെ എന്നാണു്. എന്താ ചിരിക്കുന്നതു് റാണ - മഹാരാജാവു് ആഗ്രയിലേക്കു പോയിരിക്കയാണെന്നു കേട്ടു. റാണി - എന്തിനു്? റാണ - അവിടെച്ചെന്നു വേണ്ടതും വേണ്ടാത്തതും ചക്രവർത്തിയെ ധരിപ്പിക്കും. മേവാഡിനെ ആക്രമിക്കാൻ സൈന്യത്തേയുമയപ്പിയ്ക്കും. (റാണ ചിരിക്കുന്നു.) റാണി - എന്നിട്ടവിടുന്നു ചിരിക്യാ വേണ്ടേ?

റാണ - ചിരിക്കത്തക്കവണ്ണം ഇതിനേക്കാൾ രസമുള്ള ഒരു സംഗതി കിട്ടുമോ? നിങ്ങളും ചിരിച്ചോളു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/140&oldid=217309" എന്ന താളിൽനിന്ന് ശേഖരിച്ചത്