Jump to content

താൾ:Mevadinde Pathanam 1932.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

റാണി - ഉണർന്നിരിക്കുമ്പോൾ തന്നെയോ? എന്നാൽ ഞാൻ തോറ്റു. റാണ - പോട്ടെ, എന്റെ ഉറക്കംകളഞ്ഞു. ആട്ടെ, എന്താ പറയാനുള്ളതു്? കേൾക്കട്ടെ. റാണി - ഇനിയെന്താ പറയാനുള്ളതു്? ഇപ്പോഴത്തെ പെൺകുട്ടികൾ അച്ഛനമ്മമാർ പറയുന്നതേ കേൾക്കുന്നില്ല. ഇന്നാൾ ഗോവിന്ദസിംഹൻ എന്തോ ഒന്നു രണ്ടു വാക്കു പറഞ്ഞപ്പോഴെക്കും അദ്ദേഹത്തിന്റെ മകനും മകളും വീടുവിട്ടു് ഇറങ്ങിപ്പോയ്ക്കളഞ്ഞു. പിന്നെ ഇന്നലെ- റാണ - പിന്നേയും സംസാരത്തിന്റെ നിലവിളിയും കൊണ്ടുവന്നു. ഒന്നിനുംകൊള്ളാത്ത പണ്ടം. റാണി - ഈ കലിയുഗത്തിലെ പെൺകുട്ടികൾക്കു് എന്തുപറ്റിയെന്നറിഞ്ഞുകൂടാ. നമുക്കും ചെറുപ്പകാലമുണ്ടായിരുന്നു. റാണ - അപ്പോൾ സത്യയുഗമായിരുന്നിരിയ്ക്കാം. അമ്മമാരുടെ ജനനം സത്യയുഗത്തിലും, പുത്രിമാരുടെ ജനനം കലിയുഗത്തിലും, ഇങ്ങിനെയാണു നാം വളരെക്കാലമായി കണ്ടുവരുന്നതു്. ഇക്കാർയ്യങ്ങളെല്ലാം വിട്ടുകളഞ്ഞേക്കു. ഇനിയിപ്പോളെന്താ ചെയ്തുതരേണ്ടതു്? അതു പറയൂ. റാണി - മാനസിയുടെ വിവാഹമിപ്പോൾതന്നെ നടത്തണം. അല്ലെങ്കിൽ പിന്നെയതുണ്ടാവില്ല.

റാണ - മാനസിയ്ക്കു വിവാഹമുണ്ടാകയില്ലെന്നുത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/138&oldid=217308" എന്ന താളിൽനിന്ന് ശേഖരിച്ചത്