താൾ:Mevadinde Pathanam 1932.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിൻറെ പതനം (ഒന്നാം

റാണ - നീ പറയുന്നതു ശരിയായിരിക്കാം. ഇപ്പോളെന്റെ തല ചുറ്റിയിരിക്കുന്നതുകൊണ്ടു് എനിയ്ക്കു യാതൊന്നുമാലോചിപ്പാൻ ശക്തിയില്ല. (അണിയറയിൽ-മാനസീ! മാനസീ!) മാനസി - അമ്മേ! ഞാനിതാ വരുന്നു. അച്ഛ! അവിടുന്നും കൂടെവരു. ഇരുട്ടായി. (മാനസി പോകുന്നു) റാണ - ഇതു സ്വർല്ലോകകഥകളാണു്. സ്വർല്ലോകമഹിമയാണു്. ലോകത്തിന്റെ സാരഭൂതമായ സംഗീതമാണു്. കുളിർകാറ്റു വീശിക്കൊണ്ടിരിക്കുന്നു. ആകാശത്തു മേഘശകലംപോലുമില്ല. പ്രപഞ്ചമൊട്ടുക്കു ശാന്തവും സ്തബ്ധവുമായിരിക്കുന്നു. ഉദയസാഗരത്തിന്റെ ഉപരിഭാഗത്തുകൂടി ഗാനകല്ലോലങ്ങൾപൊയ്ക്കൊണ്ടിരിക്കുന്നു. കിശോരകനകരശ്മികൾ ഈ കല്ലോലങ്ങളിൽ കളിച്ചു കൊണ്ടിരിക്കുന്നു. ഈ തരംഗങ്ങളവരുടെ മന്ദഹാസങ്ങളാണു് . വൃക്ഷങ്ങളുടെ ഇലകൾ ചന്ദ്രികയിൽ കാറ്റോടൊന്നിച്ചു് ആടിക്കളിച്ചുകൊണ്ടിരിക്കുന്നു. ഈ മർമ്മരശബ്ദം അവരുടെ ക്രീഡാകളരവങ്ങളാണു്. ജഡപദാർത്ഥങ്ങൾക്കു പോലും സൌന്ദർയ്യത്തിന്റെ അനുഭവമുണ്ടാകുന്നതായി തോന്നുന്നു. (റാണി പ്രവേശിക്കുന്നു.) റാണി - മഹാരാജാവേ!

റാണ - തെല്ലു മിണ്ടാതിരിക്കു. ഞാൻ സ്വപ്നംകണ്ടുകൊണ്ടിരിയാണു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/137&oldid=217307" എന്ന താളിൽനിന്ന് ശേഖരിച്ചത്