താൾ:Mevadinde Pathanam 1932.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

റാണ - കുറച്ചു നില്ക്കു. ഞാൻ വരുന്നുണ്ടു്. ഇവിടെ ഈ ഉദയസാഗരസരസ്തീരത്തിലിരിക്കുമ്പോൾ ഒരു സുഖംതോന്നുന്നു. മാനസീ! മാനസി - എന്താണച്ഛ! റാണ - ഇ ലോകം തീരെ മായാമയമാണെന്നുളള സംഗതി നീയെപ്പോഴെങ്കിലും ഓർത്തുനോക്കീട്ടുണ്ടോ? മാനസി - മായയോ? റാണ - അതേ, മായതന്നെ. മനുഷ്യൻ ചിന്തിച്ചുവെങ്കിൽ അമരനായിപ്പോകും. അതില്ലാതിരിക്കുവാൻ ലോകമവന്റെ മനസ്സിനെ മറ്റനേകം ചിന്തകളെക്കൊണ്ടു മൂടിവെച്ചിരിക്കയാണു. മാനസി - ലോകമത്രവഷളാണെന്നു ഞാൻ വിചാരിക്കുന്നില്ല. റാണ - ഈ നിലാവുകൊണ്ടു മനോഹരമായ രാത്രി നോക്കു! ഈ തിരയടിയുടെ ശബ്ദം കേൾക്കു, ഈ മന്ദമാരുതനെ അനുഭവിക്കു; ഈ വിഭവങ്ങളിൽനിന്നും മനുഷ്യനെ മാറ്റിനിർത്തുവാൻ ലോകമവനെ വ്യാമോഹിപ്പിച്ചു ജീവിതത്തിലെ ഗുരുലഘുക്കളായ സുഖദുഃഖങ്ങളിൽ പെടുത്തുന്നു. മകളേ! ഞാനിനി ഈ ലോകത്തെ വെടിയുകയായി. ഈ ലോകം മിത്ഥ്യയാണു്.

മാനസി - എങ്കിലും മായയായിട്ടു തോന്നിയാലും മനോഹരമായ ഒന്നാണു്. അച്ഛ! പരമാർത്ഥത്തിൽ ഈ കാണുന്നതു് അതിസുന്ദരമാണു്. നമ്മിലെത്രമാത്രം ദയകാണിക്കുന്നു! ഗ്രീഷ്മത്തു ഊഷ്മാവുകൊണ്ടു നമ്മെ തപിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ വർഷത്തു പെട്ടന്നു ഘോരസൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/134&oldid=217304" എന്ന താളിൽനിന്ന് ശേഖരിച്ചത്