മേവാഡിന്റെ പതനം (ഒന്നാം
രാധേ! മമ ചാരത്തുടനാഞ്ഞത്തുക മുന്നോടിതി വംശിതൻ സംഗീതമെങ്ങുംപൊങ്ങി രാധ സംഭ്രമസന്തോഷമേറ്റമാർന്നു. ഉല്ലസൽകോകിലകൂജിതത്താ- ലല്ലലിൽപ്പെട്ടിതു ഗോപികമാർ യാമിനീകാലം ലീലാവിനോദൈകവൈവശ്യം തെരുതെരെയോഷകളെല്ലാം - ചന്ദ്രാന ന- നിന്ദ്രാദികൾവന്ദ്യാമലനിന്ദീവരപുത്രീവര- മോഹനൻതന്നെ നിനച്ചു ചിത്തേ സർവ്വം മോഹിതരായിക്കുതിച്ചു വേഗം.
റാണ - ഇവരെല്ലാവരും ഹോലീലീലയിലും ഗാനത്തിലും നിമഗ്നരായിരിക്കയാണു്. ഇപ്പോളിവരുടെ കാലിന്റെ കീഴിൽ ഭൂകമ്പമുണ്ടായാൽതന്നെ ഇവരറികയില്ല. എന്തു ലോകമാണു്! ഇത്തരം ക്രീഡാസാധനങ്ങൾ മനുഷ്യനു കൊടുത്തു് അവനെ മയക്കിയിരിക്കയാണു്. അതല്ലെങ്കിൽ എപ്പോഴെങ്കിലും ആരാനും ഈ മരുഭൂമിയിൽ താമസിക്കുവാനാഗ്രഹിക്കുമോ! ലോകം മഹാവഞ്ചകനാണു്. അറിയാതെകണ്ടു ആളെ ചതിക്കും. മാനസിയിങ്ങോട്ടു വന്നുകഴിഞ്ഞു. (മാനസി പ്രവേശിക്കുന്നു) മാനസി - അച്ഛ! അവിടുന്നിതേവരെ ഇവിടെത്തന്നെയായിരുന്നുവോ? കൊട്ടാരത്തിലേക്കു പോകരുതേ!
ഇവിടെ തണുപ്പു സഹിക്കവയ്യ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.