മേവാഡിൻറെ പതനം (അഞ്ചാം
ഞാനന്നു പാവങ്ങളുടെ പരിത്രാണത്തിനായി അതെടുത്തു. തസ്കരന്മാരുടെ ഖഡ്ഗപാതം എന്റെ കണ്ഠത്തിനു പൂമാലയായിത്തോന്നി. ജഹാം - പിന്നെ? സഗര - പിന്നെ എന്റെ പുരാതനപാപങ്ങൾക്കു മൃത്യുമാർഗ്ഗമായി പ്രായശ്ചിത്തം ചെയ്യുവാൻ ഞാനിതാ വന്നിരിക്കുന്നു. പണ്ടെനിക്കു മൃത്യുവിനെപ്പറ്റി വളരെ ഭീതിയുണ്ടായിരുന്നു. എന്നാലിപ്പോളാകട്ടെ അതിനെപ്പറ്റി യാതൊരു ചിന്തതന്നെയുമില്ല. ആരാണോ ഹൃദയ പൂർവ്വം സ്നേഹിച്ചതു ആത്മത്യാഗമാകുന്ന പാഠം പഠിച്ചതു അവനു മൃത്യുവിനെക്കുറിച്ചെന്തു ഭയമാണു്? ജഹാം - എന്നാൽ താങ്കൾ മരിക്കുവാൻ സന്നദ്ധനായിക്കൊൾക. (ജഹാംഗീർ ഒരു പാറാവുകാരനെ വിളിച്ചു് ആംഗ്യം കാണിക്കുന്നു. അയാൾ മുന്നോട്ടുവരുന്നു)
സഗര - തിരുമേനി! ഇതിനന്യന്റെ വേറൊരു ഘാതകന്റെ അപേക്ഷയില്ല-(അരയിൽനിന്നു കഠാരി ഊരിയെടുത്തു തന്റെ നെഞ്ചിൽ തറക്കുകയും അവിടെ ത്തന്നെ വീണു കൈകൾ രണ്ടും പരത്തിക്കൊണ്ടു പറയുകയും ചെയ്യുന്നു) ഈ രക്തമെന്റെ പാപത്തെ കഴുകിക്കളയട്ടെ!
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.