രംഗം) മൂന്നാമങ്കം
ഞ്ഞു. എനിക്കിരിക്കക്കൊണ്ടില്ല. ഞാൻ ചിതോർകോട്ടു അമരസിംഹനു സമർപ്പിച്ചു് അവിടെനിന്നും നിർഗ്ഗമിച്ചു് ഇതാ ഇവിടെ വന്നിരിക്കുന്നു. ജഹാം - താങ്കൾ മരിപ്പാനൊരുങ്ങിക്കൊണ്ടല്ലേ വന്നിരിക്കുന്നതു്? സഗര - തിരുമേനി! അതിനു സംശയമില്ല. ഞാൻ മരിക്കുവാൻ നിശ്ശേഷമൊരുങ്ങിക്കൊണ്ടുതന്നെയാണു വന്നിരിക്കുന്നതു. പണ്ടെനിക്കു മരണത്തെപ്പറ്റി വളരെ ഭയമായിരുന്നു. പിന്നെ ഞാൻ ആ പുതിയ പാഠം പഠിച്ചു. ജഹാം - അതെന്തുപാഠമാണു്?
സഗര - ആത്മത്യാഗമെന്ന പാഠം. ഭൂമിയിൽ ചക്രവർത്തിത്വം രണ്ടുതരത്തിലാണു്. അതിലൊന്നിന്റെ പേർ സ്വാർത്ഥം, മറ്റേതിന്റെ ആത്മപരിത്യാഗം. ഒന്നിന്റെ ഉൽപത്തി, നരകത്തിൽ, മറ്റേതിന്റെ നാകത്തിൽ. ഒന്നിന്റെ അധികാരി പിശാചു, മറ്റേതിന്റെ പരമേശ്വരൻ. ഞാനിതുവരെ സ്വാർത്ഥരാജ്യത്തിലാണു നിവസിച്ചിരുന്നതു. ഞാനന്നാണു് ആത്മത്യാഗമാകുന്ന രാജ്യം കണ്ടതു്. ആ രാജ്യത്തിലെ രാജാക്കന്മാർ ബുദ്ധനും ക്രിസ്തുവും ഗൌരാംഗനുമാകുന്നു. പ്രേമവും ഭക്തിയും അനുകമ്പയുമാകുന്നു ആ രാജ്യത്തിലെ നിയമങ്ങൾ. അവിടത്തെ പ്രബന്ധങ്ങൾ പരശുശ്രൂഷയും, ശിക്ഷ കരുണയും. സമ്മാനം ആത്മത്യാഗവുമാകുന്നു. ഞാനാദിവസംമുതൽ ആ രാജ്യത്തിലെ പ്രജയായിത്തീർന്നു. ഏതുകരത്തിലാണോ ഞാനന്നുവരെ ഖഡ്ഗം ധരിക്കാതിരുന്നതു് ആ കരത്തിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.