മേവാഡിന്റെ പതനം (അഞ്ചാം
ലിന്റെ വിജയകഥകൾ, സഗരസിംഹനും ചൂണ്ഡാജിയും തങ്ങളുടെ ദേശത്തിനു വേണ്ടിച്ചെയ്ത ആത്മപരിത്യാഗം, കുംഭന്റെ രണപാടവം, ഇങ്ങനെയുള്ള വിനോദങ്ങൾ
ഞാൻ കണ്ടു. പെട്ടന്നു് ഒരു മൂടൽമഞ്ഞു വ്യാപിച്ചു. അതിൽ ഞാനെന്റെ പ്രതാപന്റെ-- എന്റെ കനിഷ്ഠസഹോദരൻ പ്രതാപസിംഹന്റെ കൃപാണവല്ലി വിദ്യുത്തുപോലെ പ്രകാശിക്കുന്നതു ഞാൻ കണ്ടു. ഞാൻ തന്നത്താൻ ശപിക്കുവാൻ തുടങ്ങി.
ജഹാം - അതിനുശേഷമെന്തുണ്ടായി?
സഗര - ഞാനുമയാളുടെ കൂട്ടത്തിൽപ്പെട്ടവനാണല്ലൊ എന്ന ചിന്തയെന്റെ അന്തരംഗത്തിലുദിച്ചു. എന്നാൽ ഞാനോ അയാളുടെ വിപക്ഷപക്ഷത്തിൽ ചേർന്നു ബഹുധാ നീചകൃത്യങ്ങളനുഷ്ഠിക്കയും ചെയ്തു. അതിൽ പിന്നെ ഞാൻ ചെയ്യുന്നതൊക്കെ വളരെ ഉചിതം തന്നെയാണെന്നു് എന്നെത്തന്നെ ധരിപ്പിക്കുവാൻ എനിക്കു പ്രയത്നിക്കേണ്ടിവന്നു. ഞാൻ വേറൊരു ദിവസം അതിലുമത്യാശ്ചര്യ്യജനകമായ ഒരു കാഴ്ച കണ്ടു. അതു പുരാതനകാലത്തെക്കുറിച്ചുള്ളതല്ല, ചരിത്രസംബന്ധവുമില്ല; പുരാണകഥകളുമല്ല. എന്റെ പുത്രി, മുഗളന്മാരുടെ അടിമയായിത്തീർന്ന ഈ വ്യക്തിയുടെ പുത്രി- സ്വദേശത്തിനുവേണ്ടി കീറിപ്പറിഞ്ഞ വസനങ്ങളും ധരിച്ചു
കൊണ്ടു ചുറ്റിനടക്കുന്നതാണു ഞാൻ കണ്ടതു്. എന്റെ അക്ഷികൾ അശ്രുപൂർണ്ണങ്ങളായി. കണ്ഠം കണ്ണീരുകൊണ്ടു കലുഷമായി. ലജ്ജ, അഭിമാനം, ഭക്തി, വാത്സല്യമെന്നിവ എന്റെ ഹൃദയത്തിൽ തിങ്ങിവിങ്ങിവഴി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.