താൾ:Mevadinde Pathanam 1932.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൦
(നാലാം
മേവാഡിന്റെ പതനം

സഗര-മഹാബത്തുഖാൻ! നീയിത്രയുമധപതിച്ചിട്ടുണ്ടെങ്കിൽ പോ; കന്നു മരിച്ചു പോ. നീയന്ധകൂപത്തിൽ പതിച്ചുനശിച്ചുപോകട്ടെ! മേച്ഛ! അധമ! കുലം ന്തക!

(സഗരസിംഹൻ പോകുന്നു. സഗരസിംഹൻ പോയശേഷം മഹാബത്തുവാൻ ഉത്തേജിതഭാവത്തോടെ അങ്ങുമിണ്ടും ലാത്തുന്നു.)

'മഹാബ-ഇത്ര വിദ്വേഷമോ! ഇത്ര നിന്ദയോ! ഇപ്രകാരമുള്ള ജാതിയെ മുസൽമാന്മാരടിക്കടി ചേവിട്ടി തായ്ക്കുന്നുവെങ്കിൽ അതിൽ വിസ്മയിപ്പാനെന്താണുള്ളതു്? ഇതിനുപകരം മുസൽമാന്മാരവരോടു പലിശയും പലിശയ്ക്കുപലിശയും അല്ല, അതിലധികവും നിന്ദകാണിക്കുന്നുങ്കിൽ അതിലുമെന്താണു വിസ്മയിപ്പാനുള്ളതു്? ഇതാണുപോലുമിവരുടെ ഉദാരമായ__അതാരമായ__സനാത ഹൈന്ദവധൎമ്മം! മൂസൽമാൻധൎമ്മമെന്തെങ്കിലുമായിക്കോട്ടെ, ഏതധമനായ അന്യനേയും തന്റെ വഷസ്റ്റോടണച്ചു തന്നിൽ ചേൎക്കത്തക്കവണ്ണം അതിനു് അത്രമാത്രം ഔദാൎയവും മഹത്വവുമുണ്ടു്. എന്നാൽ ഹിന്ദുധൎമ്മമോ? ഒരു വിധൎമ്മി അനേകകാലം തപസ്സുചെയ്താലും തന്നിലേക്കു ചേൎക്കുകയില്ല. ഇത്ര ഗൎവമോ! ഇത്ര അഹങ്കാരമോ? ഇത്ര ശ്രദ്ധയോ! ഈ അഹങ്കാരത്തെ പൊടിയാക്കുവാനിക്കു കഴിഞ്ഞെങ്കിൽ നന്നായിരുന്നു. (ഗജസിംഹനോടു) മഹാരാജാവേ! ഞാൻ മേവാഡിനെ ആക്രമിക്കുന്നതിനു പോകുവാൻ തീൎച്ചയാക്കി. അവിടുന്നെനിയ്ക്കു വേണ്ടീ ചക്രവൎത്തി തിരുമനസ്സോടു' ഈ സംഗതിയുണ്ടായിക്കണം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/125&oldid=207891" എന്ന താളിൽനിന്ന് ശേഖരിച്ചത്