താൾ:Mevadinde Pathanam 1932.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (നാലാം

സന്യാസം സ്വീകരിച്ചിരിക്കുന്നു. എന്നാൽ മഹാബത്തുഖാൻ! ഉച്ചസ്വരത്തെ മുഴക്കുന്ന കർമ്മത്തിന്റെ ഒരു കമ്പിയെങ്കിലും ബന്ധിക്കപ്പെടാത്ത ഹൃദയമേയില്ല. ഏതെങ്കിലുമൊരുദിവസം ഒരു യാദൃച്ഛികസംഭവമാകുന്ന വിരലിന്റെ ആഘാതത്താൽ ആ കമ്പി പെട്ടെന്നു മുഴുങ്ങുന്നുവെങ്കിൽ ആ നിമിഷത്തിൽത്തന്നെ ഹൃദയമൊട്ടുക്കു അനിർവ്വാച്യമായ ഒരു ക്ഷോഭമുണ്ടാകുന്നു. ആ സമയമാത്മാവു ക്ഷുദ്രസ്വാർത്ഥമാകുന്ന കഞ്ചുകത്തിൽനിന്നും മുക്തമായിട്ടു അനന്തമായ ആകാശത്തിലേയ്ക്കു ഉൽഗമിക്കുന്നു. ഈ സംഗതി കല്യാണിയെന്നോടു് അന്നൊരിക്കൽ പറകയുണ്ടായി. മഹാബ - കല്യാണിയോ? സഗര - അതേ. അവളാണു് അന്നെന്നോടീസ്സംഗതി പറഞ്ഞതു്. ഇപ്പോഴും അവളുടെ ആ വാക്കുകൾ എന്റെ കർണ്ണങ്ങളിൽ സംഗീതത്തിന്റെ അനുരണനമ്പോലെ മുഴങ്ങിക്കൊണ്ടിരിക്കുന്നു. മഹാബത്തുഖാൻ! കല്യാണിയെ അവളുടെ അച്ഛൻ ഗൃഹത്തിൽനിന്നും പുറത്താക്കിയിരിക്കുന്നു. ഈ വർത്തമാനം നീ കേൾക്കയുണ്ടായോ? മഹാബ - ഗൃഹത്തിൽനിന്നും പുറത്താക്കിയിരിക്കുന്നുവെന്നോ? എന്തിനു? എന്തു കാരണത്താൽ? സഗര - കല്യാണിയിപ്പോഴും നിന്നെ-ധർമ്മദ്ധ്വംസകനെ, ആരാധിക്കുന്നതുകൊണ്ടു്. മഹാബ - അവിടുന്നവളെക്കാണുകയുണ്ടായോ?

സഗര - ഒരു ഗ്രാമത്തിന്റെ സമീപം ഇടിഞ്ഞുപൊളിഞ്ഞ ഒരു കുടിലിൽ വെച്ചുകണ്ടു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/123&oldid=217290" എന്ന താളിൽനിന്ന് ശേഖരിച്ചത്