താൾ:Mevadinde Pathanam 1932.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) മൂന്നാമങ്കം

സഗര - മകനേ! മഹാബത്തേ! നിനക്കീ വിശ്വാസമെങ്ങനെയുണ്ടായി? തീർച്ചയായും നീ കുറാൻ വായിച്ചിരിക്കണം. അതും നല്ലൊരു ഗ്രന്ഥമാണു. ഹിന്ദുധർമ്മമതിനെ നിന്ദിക്കുന്നില്ല. അതിനോടിതിനു യാതൊരു വിവാദവുമില്ല. എന്നാൽ നീ നിന്റേയും നിന്റെ അച്ഛന്റേയും മുത്തച്ഛന്റേയും വ്യാസൻ, കപിലൻ, ശങ്കരാചാര്യ്യരെന്നിവടേരുയും ധർമ്മമുപേക്ഷിക്കുന്നതിനുമുമ്പിൽ അവരുടെ ഗ്രന്ഥവും പഠിച്ചിരുന്നുവോ? നിന്നെപ്പോലെ മൂഢനും നിരക്ഷരകുക്ഷിയുമായ ഒരുവനു ധർമ്മാധർമ്മവിവേചനത്തിനു ശക്തിയുണ്ടാകുന്നതെങ്ങനെ? യാതൊരു ധർമ്മത്തിന്റെ മൂലമന്ത്രം ഇന്ദ്രിയനിഗ്രഹവും ആത്മജയവുമാകുന്നുവോ യാതൊരു ധർമ്മത്തിന്റെ അന്തിമവികാസം സർവ്വഭൂതാനുകമ്പയാകുന്നുവോ യാതൊരു ധർമ്മത്തെ അനുസരിച്ചു മനുഷ്യരുടെ മാത്രമല്ല, പിപീലികാവധം പോലും നിഷിദ്ധമായിരിക്കുന്നുവോ ആ ധർമ്മത്തെ യാതൊരാലോചനയും കൂടാതെ വലിച്ചെറിഞ്ഞു, മഹാബത്തുഖാൻ! എത്ര വലിയ പാപമാണു നീ ചെയ്തിട്ടുള്ളതെന്നു നീയറിയുന്നില്ല. മഹാബ - അച്ഛ! ഞാനിതു കണ്ടിട്ടു വിവശനായിരിക്കുന്നു. എന്തെന്നാലിന്നവിടുന്നു--

സഗര - എന്തെന്നാൽ ഞാനിന്നു ധർമ്മത്തെപ്പറ്റി പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. വിവശനാകേണ്ട വിഷയം തന്നെയാണിതു്. എന്നാൽ ഞാനും വിവശനായിരിക്കുന്നു. ആർ പ്രപഞ്ചത്തിൽ ധനമല്ലാതെ മറ്റൊന്നുമറിഞ്ഞിരുന്നില്ലയോ അവനിതാ ധർമ്മത്തിനായിക്കൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/122&oldid=217289" എന്ന താളിൽനിന്ന് ശേഖരിച്ചത്