താൾ:Mevadinde Pathanam 1932.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (നാലാം

വകാലത്തിലെ മുക്കാലംശവും വെറുതെ കളഞ്ഞതു്, അവൻ ആയുസ്സസ്തമിക്കാറായപ്പോൾ വീണ്ടും പണ്ടത്തെ വഴിയിൽക്കൂടിതന്നെ സഞ്ചരിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഞാനീവേഷം ധരിച്ചിരിക്കുന്നതെന്തിനാണെന്നു മനസ്സിലായില്ലേ? മഹാബ - ഇല്ല, അച്ഛ!- സഗര - എന്നാൽ കേട്ടോളൂ. ഞാനിത്രയും കാലത്തിനിടയിൽ സ്നേഹമയിയായ എന്റെ മാതൃഭൂമിയുടെ വിളി ഇപ്പോളാണു കേട്ടതു്. അമ്മയുടെ ആ വിളി എത്ര ഗംഭീരം! എത്ര കരുണം! എത്ര ദയനീയം! മഹാബത്തേ! അതൊന്നു് ഊഹിപ്പാൻപോലും നിനക്കു സാധിക്കില്ല. ഞാനിപ്പോളെന്റെ പാപത്തിന്റെ പ്രായശ്ചിത്തം ചെയ്യുകയാണു. നിന്റെ പാപങ്ങൾക്കു നീയും പ്രായശ്ചിത്തം ചെയ്യണമെന്നു പറയാനാണു ഞാനിങ്ങോട്ടു വന്നതു്. മഹാബ - അവിടുത്തെ പാപത്തിന്റേയോ? സഗര - അതേ, എന്റെ പാപത്തിന്റെ. ഞാൻ സ്വജനങ്ങളെയുപേക്ഷിച്ചു മുഗളന്മാരുടെ ദാസനായിത്തീർന്നുവല്ലൊ. എന്നാൽ നിന്റെ പാപം എന്റേതിനേക്കാൾ എത്രയോ വലുതാണു. നിന്റെ പാപത്തിനു സീമയില്ല. മഹാബ - അച്ഛ! ഞാനെത്ര ചിന്തിച്ചു നോക്കീട്ടും

പാപത്തെപ്പറ്റി യാതൊന്നുമെനിക്കു മനസ്സിലാകുന്നില്ല. എനിയ്ക്ക് ഒരു വിശ്വാസമുണ്ടു്. അതെന്തെന്നാൽ, ഇസ്ലാം ധർമ്മം സത്യ-


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/121&oldid=217288" എന്ന താളിൽനിന്ന് ശേഖരിച്ചത്