രംഗം) മൂന്നാമങ്കം
രിച്ചുകളയും. യുവാക്കന്മാർ ക്രോധംപൂണ്ട കണ്ണുകൾ കൊണ്ടു് അങ്ങയെ തുറിച്ചുനോക്കും. സ്ത്രീകൾ ഗവാക്ഷങ്ങളിൽകൂടി അങ്ങനെ നോക്കിശ്ശപിക്കും. രാജപുത്രന്മാരങ്ങയെക്കണ്ടാൽ സഹോദരസ്നേഹത്തോടെ കെട്ടിപ്പിടിക്കുമെന്നു വിചാരിക്കേണ്ട. മഹാബ - ഹും! (മഹാബത്തുഖാൻ ആലോചിച്ചു കൊണ്ടുനില്ക്കുന്നു) ഗജ - ജീവകാലം മുഴുവനും താങ്കൾക്കു മുഗളന്മാരൊന്നിച്ചു കഴിയേണ്ടതായിട്ടാണിരിക്കുന്നതു്. അവരുടെ ഉൽക്കർഷമാണു താങ്കളുടേയും ഉൽക്കർഷം. അവരുടെ അപകർഷമാണു താങ്കളുടേയും അപകർഷം. അതുകൊണ്ടു ഞാൻ പറയുന്നതിനെപ്പറ്റി താങ്കൾ ഗൌരവമായി ആലോചിക്കണം. (സന്യാസിവേഷത്തിൽ സഗരസിംഹൻ പ്രവേശിക്കുന്നു) സഗര - മഹാബത്തേ! മഹാബ - ആര്? അച്ഛനോ? അവിടുന്നിവിടെയെങ്ങനാണീവേഷത്തിൽ വന്നതു? സഗര - ഞാനിപ്പോൾ സന്യാസം സ്വീകരിച്ചിരിക്കയാണു. മഹാബ - അതെന്തിനാണച്ഛ!
സഗര - മഹാബത്തേ! നിനക്കു പക്ഷേ ആശ്ചര്യ്യം തോന്നുമായിരിക്കാം. ഇതാശ്ചര്യ്യം തോന്നേണ്ട സംഗതിയുമാണു. യാതൊരുത്തനാണോ തന്റെ ജന്മഭൂമിയേയും ജാതിയേയും ധർമ്മത്തേയും പരിത്യജിച്ചു ജീവിതം വ്യർത്ഥമാക്കി വിജാതീയരുടെ കരുണയുടെ യാചകനായി ജീ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.