വാരിധാരപോലെയെങ്ങു ഘോഷിച്ചൊഴുക്കി ? ചിതോർദുർഗ്ഗത്തിങ്കൽനിന്നും മ്ലേച്ഛരാജനെപ്പടയിൽ ചിതമോടു ബാപ്പാരാവൽ ശൂരനോടിച്ചു സുതയെത്താനെവിടത്തു വെച്ചുവീണ്ടുകൊണ്ടുപോ തിതുതാനാമേവാഡിലെപ്പർവ്വതഭൂമി. (ന്നി- അനുദിനമെങ്ങുദുഗ്ധമൊഴുക്കുന്നു മധുരമാം ഫലജലഭക്ഷ്യാദികളെങ്ങുതിങ്ങുന്നു? കളകണ്ഠകുലത്തിൻറെ കളഗീതാമൃതമെങ്ങുൾ- ക്കളമുലയുമ്മാറെന്നും പൊഴിഞ്ഞീടുന്നു? ഏതിടത്തുനികുഞ്ജത്തിൽ ശുകഗീതം വഴിയുന്ന- തിതുതാനാമേവാഡിലെപ്പർവ്വതഭൂമി.
(അജയസിംഹൻ പ്രവേശിക്കുന്നു)
സത്യവതി -- നിങ്ങളൊരു പടയാളിയാ?
അജയ -- അതേ, ഞാൻ മേവാഡിലെ ഒരു സേനാപതിയാണു്.
സത്യ -- എനിക്കു നിങ്ങളോടൊരു കാർയ്യം ചോദിക്കാനുണ്ട്. ഞാനൊരു വർത്തമാനം കേട്ടതു വാസ്തവാ ?
അജയ -- എന്താ കേട്ടതു് ?
സത്യ -- മേവാഡിനെ ആക്രമിക്കാൻ മുഗളസൈന്യം പിന്നേം വരുണുന്നു്.
അജയ - ഇപ്പോൾ വരുന്നില്ല. എന്നാൽ റാണ സന്ധിചെയ്തില്ലെങ്കിൽ അവർ തീർച്ചയായുമാക്രമിക്കും. റാണ യുദ്ധംചെയ്യുന്നോ അതോ സന്ധിചെയ്യുന്നോ എന്നറിയാൻ മുഗളസേനാപതി ഒരു ദൂതനെ അയച്ചിരുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.