താൾ:Mevadinde Pathanam 1932.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (നാലാം

അദ്ദേഹത്തിന്റെ ക്ഷേമകാംക്ഷിയും സഹായിയും താങ്കളാണു്. മഹാബ - അങ്ങുന്നെന്താണീ പറയുന്നതു്? ഗജ - എല്ലാർക്കുമറിയാവുന്ന സംഗതിയാണിതു്. മഹാബ - ഹും! (അങ്ങുമിങ്ങും ലാത്തുന്നു) ഗജ - മേവാഡിനെ ആക്രമിക്കുവാൻ താങ്കളിത്തവണ തീർച്ചയായുമായുധമെടുക്കണം. മേവാഡു താങ്കളുടെ ജന്മഭൂമിയാണെന്നെനിക്കറിയാം. റാണാ അമരസിംഹൻ താങ്കളുടെ സഹോദരനാണെന്നുമറിയാം. മേവാഡിനെ താങ്കളുപേക്ഷിച്ചിട്ടു വളരെകാലമായെന്നുമോർക്കേണ്ടതാണു. താങ്കൾ സ്വന്തം ധർമ്മത്തേയുമുപേക്ഷിച്ചിരിക്കുന്നു. മേവാഡുമായി വല്ല ബന്ധവും താങ്കൾക്കുണ്ടായിരുന്നെങ്കിൽ മുസൽമാനായിത്തീർന്നശേഷം അതും നിശ്ശേഷം വെടിഞ്ഞിരിക്കുന്നു. അതിനാലെന്തിനാണിങ്ങനെ വൃഥാ ചിന്തിച്ചുകൊണ്ടിരിക്കുന്നതു്? മഹാബ - (അല്പാല്പം സ്വഗതമായി) മേവാഡെന്റെ സ്വദേശമല്ലായിരുന്നെങ്കിൽ! ഗജ - മാതൃഭൂമി ബലാൽകാരമായി അങ്ങയെ മടിയിലേറ്റിയിരുത്തുമോ? ഒരുതവണ മേവാഡിലേക്കൊന്നു പോയിനോക്കു, യുദ്ധത്തിനായിട്ടല്ല ബന്ധുത്വത്തിന്റെ നിലയിൽതന്നെ. മേവാഡിലെ ജനങ്ങളങ്ങയെ ചൂണ്ടി ക്കാണിച്ചിങ്ങനെ പറയും. "സ്വമതമുപേക്ഷിച്ചു മുഹമ്മദുമതം സ്വീകരിച്ച അധമൻ മഹാബത്തുഖാനിയ്യാളാണു്. ഇയ്യാൾതന്നെയാണു പ്രതാപസിംഹന്റെ സഹോദരപുത്രൻ."

വൃദ്ധന്മാരങ്ങയെക്കണ്ടാൽ വെറുപ്പോടെ മുഖം തി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/119&oldid=217286" എന്ന താളിൽനിന്ന് ശേഖരിച്ചത്