രംഗം) മൂന്നാമങ്കം
(പാറാവുകാരൻ പോകുന്നു) മഹാബ - മഹാരാജാ ഗജസിംഹന് ഇവിടെയെന്താ കാര്യ്യം? ഭീരു, അധമൻ, മുഗളന്മാരുടെ ദാസൻ. ഇതാ അദ്ദേഹമിങ്ങോട്ടു വരുന്നുണ്ടു്. (ഗജസിംഹൻ പ്രവേശിക്കുന്നു) ഗജ - നമസ്കാരം. മഹാബ - നമസ്കാരം. ഈ ദരിദ്രകുടിലിനു മഹാരാജാവു് ഇന്നു പ്രകാശം നൽകുവാനുള്ള സംഗതിയെന്താണു്? വിശേഷമെന്തെങ്കിലുമുണ്ടോ? ഗജ - ചക്രവർത്തിതിരുമനസ്സുകൊണ്ടു താങ്കളെ ഓർമ്മിക്കയുണ്ടായി. മഹാബ - ഇതു തിരുമനസ്സിലെ ദയാധിക്യംതന്നെ. എന്നാൽ മേവാഡിനെ ആക്രമിക്കാൻ പോവാനായിരിക്കാം. ഗജ - അതെ അങ്ങനെതന്നെ. മഹാബ - ഇതിനെപ്പറ്റി പല തവണയും ഞാൻ തിരുമുമ്പിലുണർത്തിച്ചിട്ടുണ്ടല്ലൊ. പിന്നെന്തിനാ കൂടക്കൂടെ ഇങ്ങനെ ബഹുമതിനൽകുന്നതു്?
ഗജ - മേവാഡിൽവെച്ചു ചക്രവർത്തിയുടെ സൈന്യം പലതവണയും തോറ്റിരിക്കുന്നു. അതുകൊണ്ടു തിരുമനസ്സിലേക്കു വളരെ വ്യസനമുണ്ടു്. ഇത്തവണ നിവൃത്തിയില്ലാതെ താങ്കളെയാണു ലക്ഷ്യം കരുതിയിരിക്കുന്നതു്. ഈയപമാനത്തിൽനിന്നദ്ദേഹത്തെ രക്ഷിക്കാനുള്ള സാമർത്ഥ്യം താങ്കൾക്കേയുള്ളു. എല്ലാരിലുംവെച്ചു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.