Jump to content

താൾ:Mevadinde Pathanam 1932.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (രണ്ടാം

സിയുടെ നിലയിലെങ്കിലും അദ്ദേഹത്തിന്റെ പാദശുശ്രൂഷയ്ക്കു അദ്ദേഹമെനിക്കു് അനുവാദം തരുമോ എന്നറിഞ്ഞുകൂടാ. ആരാതു്? (സന്യാസിവേഷത്തിൽ സഗരസിംഹൻ പ്രവേശിക്കുന്നു) സഗര - വത്സ! ഞാനൊരു രാജപുത്രനാണു. നീ ഭയപ്പെടേണ്ട. നീയും രാജപുത്രസ്ത്രീയാണെന്നു തോന്നുന്നു. എന്താണിവിടെ തനിച്ചിരിക്കുന്നതു്? കല്യാണി - എന്റെ ജ്യേഷ്ഠൻ വിളക്കും ഭക്ഷണവും കൊണ്ടുവരുവാൻ ഗ്രാമത്തിലേക്കു പോയിരിക്കയാണു്. സഗര - വേണ്ടില്ല. അയാൾ വരുന്നതുവരെ ഞാനിവിടെയിരിക്കാം. ഈ പ്രദേശങ്ങളിൽ മുസൽമാൻഭടന്മാരെക്കൊണ്ടുള്ള ഉപദ്രവം കലശലാണു്. നാലഞ്ചാളുകളെ ഇവിടെ അടുത്തുതന്നെ ഞാൻ കാണുകയുണ്ടായി. നിന്റെ ജ്യേഷ്ഠൻ മടങ്ങിവരുന്നതുവരെ നിന്നെ ഞാൻ നോക്കിക്കൊള്ളാം. കല്യാണി - അവിടുന്നിവിടെത്തന്നെയിരുന്നെന്നെ രക്ഷിക്കണേ! എനിക്കു പേടിയാവുണു. (അണിയറയിൽ - ഈ പൊളിഞ്ഞകുടിലിലോ?) (വീണ്ടും അണിയറയിൽ - അതേ ഇവിടെത്തന്നെ) (ഒരാൾ വാതുക്കൽ മുട്ടുന്നു) കല്യാണി - ആരാതു? ആരാതു? ജ്യേഷ്ഠനോ? ജ്യേഷ്ഠനോ? (മൂന്നു കള്ളന്മാർ അകത്തുകടക്കുന്നു) ഒന്നാം കള്ളൻ - ഇവൾതന്നെ. ഇവൾതന്നെ.

രണ്ടാമൻ - പിടിക്കു, പിടിക്കു!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/111&oldid=217278" എന്ന താളിൽനിന്ന് ശേഖരിച്ചത്