താൾ:Mevadinde Pathanam 1932.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) മൂന്നാമങ്കം

കല്യാണി - എന്തെങ്കിലുമൊന്നു ശബ്ദിച്ചുനോക്കു. അജയ - ഹേ! ഇവിടെ ആരെങ്കിലുമുണ്ടോ? അകത്താരെങ്കിലുമുണ്ടോ? ആരും മിണ്ടണകേക്കാനില്ല. കല്യാണി - നമുക്കിന്നിതിൽ താമസിക്കാം. എനിക്കു് ഒരടിപോലും നടക്കാൻ വയ്യ. അജയ - തരക്കേടില്ല. ഇവിടെ കുറച്ചുനേരമിരിക്കു. ഞാൻ ഗ്രാമത്തിൽ പോയി വിളക്കു കൊണ്ടു വരാം. കല്യാണി - എന്നാൽ പോയിവരും. എനിക്കു നടക്കാൻവയ്യ. വിശപ്പുമുണ്ടു്. അജയ - ആട്ടെ ഭക്ഷണത്തിനും വല്ലതും കൊണ്ടുവരാം. അകത്തുപോയിരിയ്ക്കു. കല്യാണി - വേഗം വരണേ. ഞാൻ തനിച്ചാണു്. വളരെ പേടിയും തോന്നുന്നുണ്ടു്. അജയ - ഞാൻ ക്ഷണത്തിൽ വന്നേക്കാം. എന്താ പേടിക്കാനുള്ളതു്? ഇവിടെ ആരുമില്ല. (പോകുന്നു) കല്യാണി - ഞാൻ കാൽനടയായി യാത്രചെയ്യുന്നതു് ഇന്നു നടാടെയാണു. നടന്നുനടന്ന് എന്റെ കാലു ചുകന്നു. എങ്കിലുമെനിക്കിതിൽ സന്തോഷമേ തോന്നുന്നുള്ളു. മനസ്സോടുകൂടി ഈ ദാരിദ്ര്യത്തേയും ദുഃഖത്തേയും

വരിക്കുന്നതിൽ അളവറ്റ അഭിമാനം തോന്നുന്നു. തടസ്ഥങ്ങളൊന്നുംകൂടാതെ തിരമാലകളിൽ കളിച്ചുകൊണ്ടു, നദി സമുദ്രത്തിലേക്കൊഴുകുന്നതുപോലെ സന്തോഷത്തോടുകൂടെ എന്റെ ജീവിതസർവ്വസ്വമായ പ്രാണനാഥന്റെ സമീപത്തിലേക്കു ഞാനും പൊയ്ക്കൊണ്ടിരിക്കുന്നു. ദാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/110&oldid=217277" എന്ന താളിൽനിന്ന് ശേഖരിച്ചത്