ണേ? പേടിക്കേണ്ട ഞാനിതു് ഉറയിലിട്ടേക്കാം. (വാൾ ഉറയിലിട്ട്) പൊക്കൊ, അകത്തേക്കുപൊക്കോ ഞാനും പോകയായി.
(ഗോവിന്ദസിംഹൻ നടക്കുന്നു)
കല്യാണി -- അച്ഛാ ! അവിടുന്നു കുറച്ചൊന്നു് ആലോചിക്കയും മനസ്സിലാക്കയും ചെയ്തുവെങ്കിൽ---
രംഗം രണ്ട്.
സ്ഥാനം -- ഉദയപുരത്തിലെ ഒരു വീഥി -- സമയം ഉച്ചതിരിഞ്ഞു.
(കുറെ ചാരണന്മാരോടു കൂടി സത്യവതി പാടുന്നു)
(വഞ്ചിപ്പാട്ട്)
ഏതിടത്തുവെച്ചുരണമാടിറാണാശ്രീപ്രതാപ്- സിംഹവീരനാണഞ്ഞുവോ നിർജ്ജരലോകം?
ഏതിടത്തുസതിമണി പത്മിനിതൻ കളേബര- വീതിഹോത്രനവിരളം പരിസ്ഫുരിച്ചു?
ഏതിടത്തുമുഗളവൻപട യാക്രമിച്ചുഘോര- മിതുതാനാമേവാഡിലെപ്പർവ്വഭൂമി.
യവനോഗ്രചമുവിൻറെ ദർപ്പകൂടം തകർത്തുവെ- ന്നവിരളമാരുടേയൊ ചെങ്കൊടിക്കൂറ
ഉച്ചൈസ്തരമുൽഘോഷിപ്പുനിരന്തരം പവനനിൽ സ്വച്ഛന്ദമഴകിലാടിക്കളിച്ചുനിത്യം?
വീരക്ഷത്രഭടവരർ ചുടുചുടെത്തുടുചോര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.