മേവാഡിന്റെ പതനം (രണ്ടാം
ചിതോർകോട്ടയെ അങ്ങയിൽ സമർപ്പിച്ചു് ആഗ്രയിലേക്കു പോയിരിക്കുന്നു. റാണ - സാമന്തന്മാരേ! ജയഘോഷം മുഴക്കുവിൻ! പരേതനായ എന്റെ പിതാവിന്റെ സ്വപ്നമിന്നു സഫലമായി. അദ്ദേഹത്തിന്റെ പുത്രന്റെ ബാഹുബലംകൊണ്ടല്ല; എന്നാൽ അദ്ദേഹത്തിന്റെ സഹോദരന്റെ ദാനത്താലാണ്. ദുർഗ്ഗത്തെകൈവശപ്പെടുത്തുവിൻ, ഒരു പുതിയ സൈന്യമേർപ്പെടുത്തുവിൻ! തള്ളിക്കയറുവിൻ! ആക്രമിക്കുവിൻ! അവസാനംവരെ യുദ്ധം ചെയ്യുവിൻ! സത്യവതി - ജയ് മേവാഡ് കേ റാണാ കീ ജയ്! എല്ലാവരും - ജയ് മേവാഡ് കേ റാണാ കീ ജയ്!
രംഗം രണ്ടു്. സ്ഥാനം - ഗ്രാമത്തിന്റെ പുറത്തു് ഒരു ഒറ്റയടിപ്പാതയുടെ അരികെ ഒരു ഇടിഞ്ഞുപൊളിഞ്ഞ കുടിൽ. സമയം - സന്ധ്യ. (കല്യാണിയും അജയസിംഹനും ആ ഒറ്റയടിപ്പാതയിൽക്കൂടെ വരുന്നു) കല്യാണി - ജ്യേഷ്ഠ! ഇനി എന്നെക്കൊണ്ടു നടക്കാനാവില്ല.
അജയ - നമുക്കിന്നു് ഈ ഗ്രാമത്തിൽ താമസിക്കാം. അതിന്റെ പുറത്താണു് ഈ കുടിൽ. ഇതൊരു പീടികയാണെന്നാണ് തോന്നുന്നതു് അകത്തു നല്ല ഇരുട്ടു. വിളക്കൊട്ടും കാണ്മാനില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.