Jump to content

താൾ:Mevadinde Pathanam 1932.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ഒന്നാം ജയസിംഹ - കഴിഞ്ഞ കാമനേരത്തിലെ യുദ്ധം ഇതിഹാസപങ്ക്തികളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തേണ്ടതാണു്. ഗോകുലസിംഹൻ - രാജകുമാരന്റെ സൈന്യങ്ങൾക്കു കൊറ്റും കോളും കൊണ്ടുവന്നിരുന്ന മാർഗ്ഗം നിരോധിച്ചതു ബുദ്ധിപൂർവ്വമായ ഒരു പ്രവൃത്തിയായി. ഭൂപതി - അവർക്കീകാട്ടിലെ വഴിയൊന്നും നല്ലവണ്ണമറിഞ്ഞുകൂടെന്നാ തോന്നുന്നതു്. ഗോകുല - എങ്കിലും ഓടിപ്പോവാനുള്ള വഴി വളരെ നല്ലവണ്ണമറിഞ്ഞിരുന്നു. ജയസിംഹ - മേവാഡിനിന്നു മഹത്വത്തിന്റെ ഉദയമാണു്. നോക്കു! മേവാഡിലെ പർവ്വതങ്ങൾ എത്ര നവമായി ശോഭിച്ചുകൊണ്ടിരിക്കുന്നു. (റാണാ അമരസിംഹൻ പ്രവേശിക്കുന്നു.) എല്ലാ - ജയ് മേവാഡ കേ റാണാ കീ ജയ്! (റാണാ സിംഹാസനത്തിലിരിക്കുന്നു.) (രാജകവി കിശോരദാസൻ പ്രവേശിച്ചു റാണയുടെ വിജയത്തെക്കുറിച്ചു പാടുന്നു.) കിശോ - നീരജബാന്ധവവംശശിഖാമണേ! വീരഭൂപാലക! വെല്വൂതാക! ഭാരതരക്ഷക! പാരം തിരുമുമ്പിൽ വൈരികൾ വേപഥു പൂണ്ടിടുന്നു. ഭാവൽകപ്രാബല്യപ്രാഭവപൂഷണൻ ദ്യോവിങ്കലെന്നെന്നും ദ്യോതിക്കട്ടെ! ത്വദ്വൈരിമണ്ഡലം ദണ്ഡധരഭട-

മർദ്ദനമേറ്റു വിലയിക്കട്ടെ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/105&oldid=217271" എന്ന താളിൽനിന്ന് ശേഖരിച്ചത്