Jump to content

താൾ:Mevadinde Pathanam 1932.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) മൂന്നാമങ്കം

രെ ത്യജിച്ചു. ഞാനിതാ എന്റെ രാജ്യത്തോടൊപ്പം ദാരിദ്ര്യവും ദുഃഖവും ഉപവാസവും സ്വീകരിച്ചിരിക്കുന്നു. വരൂ മകളേ! നീയെന്നെയൊന്നാലിംഗനം ചെയ്യു.

സത്യവതി - അച്ഛ! ഇതെന്താണു്? ഒരേസമയത്തു് ഒരുമിച്ചുതന്നെ എന്റെ പിതാവിനേയും എന്റെ പുത്രനേയും എനിക്കു ലഭിക്കത്തക്കവണ്ണമുള്ള ഭാഗ്യമുണ്ടായോ? അവിടുന്നു പറയുന്നതെല്ലാം വാസ്തവംതന്നെയല്ലേ? നിശ്ചയമായും സത്യംതന്നെയല്ലേ? സഗര - അതേ, സത്യവതി! ഇതു സത്യമാണു. നിശ്ചയമായും സത്യംതന്നെ. ഈ വിഷയങ്ങളൊന്നും എന്റെ ആലോചനയിൽ മുമ്പു പ്രവേശിച്ചിരുന്നില്ല. നീയെനിക്കു മാപ്പുതരണം! മാപ്പുതരണം! സത്യവതി - അച്ഛ! അച്ഛ! (സത്യവതി മുട്ടുകുത്തി സഗരസിംഹന്റെ മുമ്പിലിരുന്നു തന്റെ ശിരസ്സുകൊണ്ടു് അദ്ദേഹത്തിന്റെ പാദങ്ങളെ സ്പർശിക്കുന്നു.)

മൂന്നാമങ്കം ഒന്നാം രംഗം

സ്ഥാനം - ഉദയപുരത്തിലെ രാജസഭ. സമയം - പ്രഭാതം.

(സാമന്തന്മാരെല്ലാവരും നിന്നുകൊണ്ടു സംഭാഷണം ചെയ്യുന്നു.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/104&oldid=217270" എന്ന താളിൽനിന്ന് ശേഖരിച്ചത്