മഴമംഗലഭാണം ൩൭
അവികലകലകൾനിറഞ്ഞും കുവലയമോദത്തെനൽകിയും പാരം നലമോടുതാരഹാരാ വലിയൊടുമിവനിങ്ങുദിച്ചുവിലസുന്നു (൮൪)
ഭവതി എന്താണു മുഖം താഴ്ത്തി പുഞ്ചിരിയിടുന്നതു?(ചിരിച്ചുംകൊണ്ട്)വളരെക്കാലമാഗ്രഹിച്ചിരുന്ന സ്ത്രീപുരുഷന്മാർ തമ്മിലെന്താണിങ്ങിനെ സംസാരിക്കാതിരിക്കുന്നത്? ചിത്രലതയും മദനരഥനും-പ്രതിപുരുഷനുള്ള്പ്പോൾ യോഗിപ്രതിയോഗികൾക്കു തമ്മിൽ സംസാരിച്ചിട്ടാവശ്യമില്ലല്ലൊ- വിടൻ-അതു ശരി-എന്നാൽ പ്രതിപുരുഷൻ പറയേണ്ടതായിട്ടുള്ളതിനെ കുറഞ്ഞോന്നു പറയുന്നു.സഖി ചിത്രലതേ!സഖേ മദനരഥ! (അനംഗപതാകയേയും അനംഗകേതുവിനേയും ചൂണ്ടിക്കാണിച്ചിട്ടു)
ഇക്കല്യാണാംഗിയുൾച്ചേർന്നിടുമിവനെരമിപ്പിക്കയും പത്തുനൂറാ- ണ്ടുൾക്കാമ്പിൽ പ്രേമമിത്തന്വിയിലിവനുപരം വായ്ക്കയും ചെയ്തിടട്ടെ വായ്ക്കുന്നസ്സൽ ഫലംചേർന്നതിസുഭഗമതായ്ത്തീർന്നിടട്ടേവിരിഞ്ചൻ നൽക്കാമൻ നിങ്ങൾ രണ്ടാളിവരുടെയുമതല്ലെന്റെയും യത്നമെല്ലാം(൮൫)
ചിത്രലതയും മദനരഥനും-സുരതഗുരുവായ ഭവാന്റെ വദനചന്ദ്രനിൽ നിന്നുണ്ടായ ഈ അനുഗ്രഹാമൃതത്തെ ഞങ്ങൾ പരിഗ്രഹിച്ചിരിക്കുന്നു.
വിടൻ-(പടിഞ്ഞാട്ടു നോക്കീട്ടു)ഒഃസന്ധ്യാസമയം അതിക്രമിക്കുന്നു അതിനാൽ ഞാൻ പോകുവാൻ ആഗ്രഹിക്കുന്നു.
ചിത്രലതയും മദനരഥനും-ഭവാൻ പൊയ്ക്കഴിഞ്ഞാൽ പ്രിയസഖിക്കും പ്രിയസഖന്നും മനോദുഃഖമുണ്ടാകും-
വിടൻ-നിങ്ങൾ രണ്ടുപേരും അടുക്കലുണ്ടല്ലൊ-
അനംഗപതാകയും അനംഗകേതുവും-പോകാതെ കഴികയില്ലെങ്കിൽ പോകേണ്ടതാണ്.അധികം നിർബ്ബന്ധിക്കുന്നതു ഭംഗിയല്ലല്ലൊ.പിന്നെ എപ്പോൾ കാണും-
വിടൻ-അതും പറയാം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |