Jump to content

താൾ:Mazhamangala bhanam 1892.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬ മഴമംഗലഭാണം


വിടൻ- ഭവതികൾ ഇവിടെ ഇരിക്കുവിൻ- ചിത്രലത-*ത്വല്പ്രിയമതു-(ഇത്യാദിചൊല്ലീട്ടു)ഭവാന്റെ ഈ സന്ദേശം കൊണ്ടുതന്നെ പ്രിയസഖിക്കു മിക്കവാറും സ്വാസ്ഥ്യമുണ്ടായി-ഇനി വളരെ താമസം കൂടാതെ നല്ലവണ്ണം സ്വാസ്ഥ്യമുണ്ടാകും- വിടൻ-(അനംഗപതാകയുടെ ഉൽക്കണ്ഠാതിശയത്തെ പ്രകാശിപ്പിച്ചും കൊണ്ടു)സഖി ചിത്രലതേ!സന്ധ്യാകാലം അടുത്തിരിക്കുന്നു.കണ്ടാലും,

   ചന്ദ്രന്നുൽൽതിലകംധരിച്ചുടനുദിപ്പാനായ്പ്രദോഷത്തിനെ
   ത്തന്നേകാത്തിഹപാർത്തിടുന്നുദയശൈലത്തിൻതടംതന്നിലായ്
   എന്നാലാപ്രിയനേയുമിക്കുമുദിനീകാണാതെമാൽകുന്നിതാ
   കുന്നിക്കുംകുതുകത്തിനാല്വിവശയായൽപ്പംവിടർന്നെങ്കിലും   (൮൨)

ചിത്രലത-ഭവാൻ പറഞ്ഞതു സത്യമാണു-വേഗത്തിൽ ചന്ദ്രോദയം കുമുദിനീതാപത്തെ കളയട്ടെ- വിടൻ-ഹെഃകാലിന്റെ ശബ്ദം കേൾക്കുന്നു.(നോക്കീട്ടു) ഇതാ വസന്തത്തോടുകൂടെ കാമദേവൻ എന്നപോലെ മദനരഥനോടുകൂടെ അനംഗകേതു വരുന്നു.ഇദ്ദേഹം,

  • ക്ഷീണനതെന്നാകിലുമക്ഷീണദ്യുതിവിങ്ങിടുന്നൊരംഗമൊടും

ചാണയിലുരച്ചമണിയെന്നോണംവിലസുന്നു യൗവനത്തോടും (അനന്തരം അനംഗകേതുവും മദനരഥനും പ്രവേശിക്കുന്നു) വിടൻ-ഹെഃഇവർ അടുത്തു വന്നു-പ്രിയമിത്രങ്ങൾക്കായിക്കൊണ്ടു സ്വാഗതം-ഐക്യത്തിനു ഭംഗമുണ്ടാകുമെന്നുള്ള ഭയത്താൽ ഞാനിപ്പോൾ എണീക്കുന്നില്ല.നിങ്ങൾ ഇരിക്കുവിൻ-(അനംഗകേതുവും മദനരഥനും ഇരുന്നിട്ടു)ഞങ്ങൾ ഇപ്പോൾ സനാഥന്മാരായി- മദന-'അത്രതന്നെയുമല്ല'-(ഇത്യാദി ചൊല്ലീട്ടു)ഭവാന്റെ ഈ വാക്കുകൊണ്ടുതന്നെ പ്രിയ വയസ്യന്റെ മദനതാപം കുറഞ്ഞിരിക്കുന്നു.ഇപ്പോൾ ഭവാനെ കണ്ടതുകൊണ്ടു എങ്കൽ ഏറ്റവും വിശ്വാസവുമുണ്ടായി. വിടൻ-ഇങ്ങിനെയുള്ള ബന്ധുക്കളോടു വല്ലതും പറകയും പ്രവൃത്തിക്കയും ചെയ്താല്പിന്നെ അതിനു ഞാൻ ഭേദം വരുത്തുമോ?(അനംഗപതാകയോടായിട്ടു)ഭദ്രേ!സന്ധ്യാകാലം ഏറ്റവും അടുത്തു കഴിഞ്ഞു.സകലേന്ദ്രിയങ്ങൾക്കും തൃപ്തിയെ ഉണ്ടാക്കുന്ന ചന്ദ്രൻ ഉദിക്കുകയും ചെയ്തു.കണ്ടാലും,




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/40&oldid=165905" എന്ന താളിൽനിന്ന് ശേഖരിച്ചത്