താൾ:Mazhamangala bhanam 1892.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഴമംഗലഭാണം ൩൩


ഗനം ചെയ്വാനായി കൈ രണ്ടും നീട്ടിക്കൊണ്ടു വരുന്നു-അതിനാൽ ഇപ്പോൾ ഇങ്ങിനെ പറയാം-(പ്രകാശം)ഭദ്രേ!എന്നെ തൊടരുത്-ഞാൻ അശുദ്ധിയാണു-

തൂല-ഞാനും അശുദ്ധി തന്നെയാണു- വിടൻ-(വിചാരം)കുലട പറഞ്ഞതു സത്യമാണു-എന്നാൽ അല്പം വ്യത്യാസം ഉണ്ട്-ഞാൻ തന്നെ അശുദ്ധി എന്നായിരുന്നു പറയേണ്ടതു-(പ്രകാശം)

  • മനസ്സുകൊണ്ടങ്ങിനെതമ്മിൽ മോദാ

ലനാാരതം ചേർന്നൊരുകാമികൾക്കു നിനയ്ക്കിലന്യോന്യശരീരസമ്മേ ളനം പുറത്തുള്ളൊരു ഗോഷ്ഠികാട്ടൽ (൭൬)

തൂല-അതു ശരിയാണു- വിടൻ-ആട്ടെ-ഭവതി ഇപ്പോൾ എവിടെ നിന്നു വരുന്നു-എവിടെ പോകുന്നു? തൂല-ഇപ്പോൾ താലദ്ധ്വജന്റെ സമീപത്തിൽ നിന്നു വരുന്നു.സാലദ്ധ്വജന്റെ സമീപത്തിലേക്കു പോകയും ചെയ്യുന്നു. വിടൻ-(ഉള്ളിൽ ചിരിയോടുകൂടെ വിചാരം)താലദ്ധ്വജനിൽ തൃപ്തിയില്ലഞ്ഞിട്ടാണു പോന്നതെന്നു തോന്നുന്നു.(പ്രകാശം)ഒരുവലിയ ബന്ധുകാര്യം നിമിത്തം ഇനിക്കു പോകുവാൻ വൈകി.അതിനാൽ ഇപ്പോൾ പോകട്ടെ. തൂല-അങ്ങു ഈ വേശ്യാത്തെരുവിലുള്ള സ്ത്രീജനങ്ങളുടെ കൃത്യമെല്ലാം ഭരിക്കുന്നവനാണെങ്കിലും എന്റെ ഗൃഹത്തിൽ ഒരിക്കൽ പോലും വരുന്നില്ലല്ലൊ എന്നതുകൊണ്ട് ഇനിക്കു വളരെ വ്യസനമുണ്ട്. വിടൻ -(വിചാരം)എന്താണിപ്പോൾ പറയേണ്ടതു?ആകട്ടെ ഇങ്ങിനെയുള്ള കുലറ്റകളോടു അസത്യം പറഞ്ഞാൽ ദോഷമില്ല.(പ്രകാശം)ഭദ്രേ!നാളെ സൂര്യനുദിക്കുമെങ്കിൽ നിന്റെ വ്യസനം ഞാൻ തീർത്തേക്കാം.ഇപ്പോൾ പൊയ്ക്കൊൾക. തൂല-എന്നാലങ്ങിനെയാവട്ടെ-(എന്ന പോയി) വിടൻ-ആവുഃഇവൾ പോയല്ലൊ-പുരുഷന്മാരെ പിടിക്കുന്ന പിശാചികയുടെ മുഖത്തിൽനിന്നു ഭാഗ്യംകൊണ്ടു ഞാൻ വിട്ടുപോന്നു.(പടിഞ്ഞാട്ടു നോക്കീട്ടു)അഹൊ സന്ധ്യാസമയം സമീപിച്ചിരിക്കുന്നു.എന്തെന്നാൽ,

  • അരുണനിറമിയന്നപ്പശ്ചിമേപാർത്തിടുന്നി

ത്തരണിയുടെയബിംബമ്പാശിതന്നാശയാകും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/37&oldid=165901" എന്ന താളിൽനിന്ന് ശേഖരിച്ചത്