താൾ:Mazhamangala bhanam 1892.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨ മഴമംഗലഭാണം


കൾക്കും ഒരുപോലെ സുരതാഭ്യാസം ചെയ്യുന്നതിനുള്ള കളരിയും'തൂലമാലിക'എന്ന എല്ലാവരാലും അറിയപ്പെട്ടിരിക്കുന്ന നാമത്തോടുകൂടിയവളുമായ ഒരു കുലടയാണു.അപ്രകാരം തന്നെ ഇവളുടെ-

           ചുണ്ടത്തുദന്തമുറിവേറ്റവുമുണ്ടുപാർശ്വം
           രണ്ടിങ്കലുമ്നഖരരേഖകളുണ്ടസംഖ്യം
           തണ്ടാർ ശരാലയമിതിൽബ്ബതവന്തഴമ്പു
           മുണ്ടായിരിക്കുമിഹമേഹനഘട്ടനത്താൽ.  (൭൩)
         (അനന്തരം തൂലമാലിക പ്രവേശിക്കുന്നു)

വിടൻ- അയ്യോ ഇവൾ അടുത്തുവന്നുകഴിഞ്ഞു.അതിനാൽ ഒന്നും മിണ്ടാതെ ഓടുക തന്നെയാണു ഉചിതം.അറിവുള്ളവർ പറഞ്ഞിരിക്കുന്നതും,

           മന്ദേതരംചപലനാരികൾതന്നടുക്കൽ
           നിന്നോടുവിന്തരുണരേതരമല്ലടുത്താൽ
           പിന്നാലെവന്നണയുകിൽബ്ബതകല്ലുകൊണ്ടു
           തന്നെങ്കിലുംദ്രുതമെറിഞ്ഞുതടുത്തുകൊൾവിൻ        (൭൪)

എന്നാണല്ലൊ-അതിനെ ആചരിച്ചാൽ വലിയ അലൗകികമായിത്തീരും-അതിനാൽ ഇപ്പോൾ മന്ദസ്മിതത്തോടുകൂടെ ഉള്ള മധുര വാക്കു കൊണ്ടു സന്തോഷിപ്പിച്ചിട്ടു പോകാം(പ്രകാശം)അല്ലയൊ സകലജനങ്ങളുടേയും സുകൃതസത്തു കൊണ്ടുണ്ടാക്കപ്പെട്ട ശരീരത്തോടുകൂടിയ തൂലമാലികേ നീ കാമദേവന്റെ നൃത്തരംഗങ്ങളായ കടാക്ഷങ്ങളെ കൊണ്ടെന്നെക്കൂടേ

സംഭാവനം ചെയ്യേണമെ.അത്ര തന്നെയുമല്ല-
           മദനസദനമെന്നപോലെരമ്യം
           മൃദുഹസിതം*കലരുന്നൊരീമുഖംതേ
           സുദതിസരസമേതുപൂരുഷന്നോ
           ഹൃദയമതിൽകുതുകം കൊടുക്കയില്ല         (൭൫)

തൂലമാലിക-ആശ്ചര്യം-ഭവാനെവളരെക്കാലംകൂടീട്ടാണുകണ്ടതു(എന്നു ആലിംഗനം ചെയ്വാനായി ചെല്ലുന്നു) വിടൻ-(വിചാരം)ഹെഃഇവൾ മന്ദസ്മിതത്തോടുകൂടെ ആലിം


  • കലരുന്ന നിന്റെ രൂപം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/36&oldid=165900" എന്ന താളിൽനിന്ന് ശേഖരിച്ചത്