മഴമംഗലഭാണം ൨൭
(വിചാരം)ഹേഃമദ്ധ്യാഹ്നയാപന ഫലിച്ചു-വെയിലും കുറച്ചൊന്നു ആറി-അപ്രകാരം തന്നെ ഇപ്പോൾ-
*തീർന്നിട്ടപ്പകലുള്ളുറക്കമഴകേറും കാന്തമാരോടുടൻ
ചേർന്നോറാമണമാർന്നചൂതമലരിൽ കെൽപ്പോടടിച്ചങ്ങിനെ വന്നീടുന്നൊരുകാറ്റുമേറ്റുസരസംസൊഉധേജനാലുങ്കലായ് കുന്നിക്കുന്നൊരുമോദഭാരമൊടിരുന്നീടുന്നുകാമിവ്രജം (൬൨)
അതിനാൽ ഇപ്പോൾ പുറപ്പെടുവാനുള്ള സമയമായി-(പ്രകാശം) ഭദ്രേ!ഒരു വലിയ ബന്ധുകാര്യത്താൽ പരാധീനനായ ഞാൻ പോകുവാനാഗ്രഹിക്കുന്നു.
കൗമുദിക-ഈ മോതിരം കിട്ടിയ കഥയെ ഞാൻ അറിവാൻ ആഗ്രഹിക്കുന്നു.
വിടൻ-ഇപ്പോൾ സമയം പോകുന്നു-ഈ വൃത്താന്തം വിസ്തരിച്ചു പറയേണ്ടതാണുതാനം-അതുകൊണ്ടു നാളെ വന്നിട്ടുണ്ടായതുപോലെയൊക്കെ പറയാം-
കൗമുദിക-ഭവാന്റെ ഇഷ്ടം പോലെയാകട്ടെ-എങ്കിലും ഇത്രമാത്രം ഞാനപേക്ഷിക്കുന്നു-അനന്യശരണയായ എന്റെ ഈ കടം വീട്ടുന്നതിനായി താമസിയാതെ വന്ന അനുഗ്രഹിക്കണം- വിടൻ-എന്താണു സംശയം-എന്നാൽ പോകട്ടെ(എന്നു പുറപ്പെട്ടു ചുറ്റി നടന്നു ഇടതുഭാഗത്തേക്കു നോക്കീട്ടു)ആശ്ചര്യം ഇത്രനേരവും പരമാനന്ദം അനുഭവിച്ച കണ്ണുകൾക്കു കഷ്ടതരയായ അവസ്ഥ വന്നുകൂടിയല്ലൊ.എന്തെന്നാൽ,
- പാരമ്പാണ്ടു പിടിച്ചപാണ്യധരപാദത്തോടുമഗ്രംനര-
ച്ചോരക്കേശമൊടും കഴുത്തതിലെഴുംതാംബൂലചർമ്മത്തൊടും സ്വൈരംഹന്തതനിക്കുചേർന്നൊരുവളൊത്തോരോന്നുരച്ചങ്ങിനേ പേരാൽച്ചോട്ടിലിരുന്നിടുന്നൊരുവനൊറ്റക്കണ്ണനൂറ്റത്തൊടും
(പിന്നെ അവളെ നോക്കീട്ട)
- മന്തെഴുന്ന ചരണങ്ങൾകുംഭമതുപോലെകമ്പമുലതൂങ്ങിഹാ
ഹന്തകൈകുനഖമാർന്നുപല്ലുകളുയർന്നുമൂക്കതു പതിഞ്ഞഹോ വൻതരംഹനുവിലാളതുല്യനയനങ്ങൾവിസ്തൃതലലാടമ ക്കൂന്തൽചെമ്പുനിറമിങ്ങിനേക്ഷിതിയിലില്ലമറ്റൊരുനതാംഗിയും
അതിനാൽ വേപ്പുമരത്തോടും പടവല വള്ളിയൊടും സദൃശന്മാരാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |