താൾ:Mazhamangala bhanam 1892.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬ മഴമംഗലഭാണം


ണ്ടു കൗമുദികയുടെ കൈപിടിച്ചു അതിനെ അണിവിരലിൽ ഇടുവിച്ചുംകൊണ്ട്)

   *കുറഞ്ഞോരുകാലമ്പിരിഞ്ഞങ്ങുപാരം
   പരംജാതമായ്പിന്നരംപോയിപുണ്യം
   പെരുത്താണ്ടൊരീമോതിരത്തിന്നിദാനീം
   തരത്തിൽ പെടട്ടേവിരൽച്ചേർച്ചവീണ്ടും      (൫൬)

അത്ര തന്നെയുമല്ല,

  *അരുണനഖമയൂഖമ്പൂണ്ടെഴും പേലവം നിൻ
   വിരലിതുമണിചേരുമ്മോതിരത്തോടുചേർന്ന
   വിരവൊടുകവരട്ടേകാണികൾക്കുള്ളൊരുൾക്കാ
   മ്പരിയമലരൊടൊക്കുംവല്ലിതൻ പല്ലവം പോൽ   (൫൭)

(വിചാരം)ഹേഃ-ഇവളുടെ മനസ്സിലെ സന്തോഷം മുഖത്തു പ്രകാശിക്കുന്നു-എങ്ങിനെയെന്നാൽ-

  *വടിവോടുവിളങ്ങിടുന്നു ഗണ്ഡം
   വിടരുന്നൂബതനീണ്ടകണ്ണുരണ്ടും
   സ്ഫുടമായിതുകാൺകവേകഥിപ്പാൻ
   തുടരുമ്പോലിളകുന്നുതെല്ലുചുണ്ടും         (൫൮)

കൗമുദിക-

  *അനവദ്യവാഗ്മിധനദൻഭവാനെയി
  ജ്ജനമദ്യനന്മൊഴികൾകൊണ്ടുമെങ്ങിനെ
  ധനമേകിയുംജലകണേനസാഗര
  ത്തിനെയെന്നപോലഴകിലാദരിച്ചിടും         (൫൯)

അഥവാ-

  *ചൊവ്വോടിതിൻപകരമായുപകാരമൊന്നും
  ചെയ്വാനുമില്ലപുനരെങ്കിലുമിത്രമാത്രം
  ആവാമിനിക്കതുരചെയ്തിടുവൻ കൃപയ്ക്കു
  ള്ളാവാസനിൻ കരഗതം മമ യൗവ്വനംകേൾ     (൬൦)

വിടൻ-ഇനി ഇതിൽ പരമായിട്ടെന്താണു പ്രത്യുപകാരമുള്ളതു?

  *അല്പപുണ്യനു ലഭിക്കയില്ലകേൾ
  കെൽപ്പെഴുന്നൊരുകടാക്ഷവുംതവ
  അപ്പൊളിപ്രനയമാർന്നചേർച്ചയെ
  ന്നുല്പലാക്ഷിയുരചെയ്തിടേണമോ         (൬൧)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/30&oldid=165894" എന്ന താളിൽനിന്ന് ശേഖരിച്ചത്