താൾ:Mazhamangala bhanam 1892.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪

മഴമംഗലഭാണം

വിടൻ--അല്ലയോ സുന്ദരി! ഇനിക്കു മറ്റൊരുകാര്യം ചോദിക്കുവാനുണ്ട. കൌമിദിക--ചോദിക്കാമല്ലോ.

വിടൻ--ഇന്നലെ രാത്രിയിൽ ഏതുസുകൃതിയാണ ഭവതിയുടെ ഈ നല്ലയൗവനത്തെ അനുഭവിച്ചത?

കൌമിദിക--ഭൂരിഭൂതിതന്നെയാണു--മറ്റാരുമല്ല.

വിടൻ--മുഗ്ദ്ധേ! പരമാർത്ഥം പറയൂ. ഏറ്റവുമുള്ള പരിചയം കൊണ്ടു കാമം കുറഞ്ഞിരിക്കുന്ന ഭൂരിഭൂതിയില്ലെന്ന നിന്റെ ഈ ശരീരലക്ഷ്മിതന്നെ പറയുന്നുണ്ടല്ലൊ. എന്തെന്നാൽ-- മത്തനാംകരിവരന്റെദന്തമതുകൊണ്ടചിഹ്നമിയലുന്നഭൂ ഭൃത്തിനോടുമദമത്സരാല്പരമെതൃത്തിടുന്നുകുളുർകൊങ്കകൾ തത്തകൊത്തിയൊരുതൊണ്ടിതന്നുടെപഴത്തിനുള്ളിലൊരാരാ സത്തിനെബ്ബരുവഹിച്ചിടുന്നുമൃദുഗാത്രിനിന്നധരപല്ലവം(വിലാ

അതുകൊണ്ട സത്യംതന്നെ പറയണം. എന്നാൽ നിന്റെ മനോദുഖത്തെ ഞാൻ കളയാം.

കൌമിദിക--ഭൂരിഭൂതി കോപിഷ്ഠനാണെന്ന വിചാരിച്ചാണ മറയ്ക്കുന്നത.

വിടൻ--സാധു! ഞാൻ ഭൂരിഭൂതിയല്ല--ഉണ്ടായതു പറയൂ--

കൌമിദിക-- മുമ്പിൽതന്നെ പരിചിതനും വളരെ നാൾ പിരിഞ്ഞിരിന്നിട്ട പിന്നെ വന്നവനും ഒരു കച്ചവടക്കാരന്റെ മകനുമായ 'കല്യാണഗുപ്തൻ' എന്ന ആളോടും കൂടെയാണ ഇന്നലെ രാത്രിമുഴുവൻ ഞാൻ കഴിച്ചത--

വിടൻ--(ചിരിച്ചുംകൊണ്ട) എന്നാൽ അയാൾ മൊഷ്ടിച്ചിരിക്കുമോ?

കൌമിദിക-അയ്യോ അങ്ങനെ പറയരുതേ-- അദ്ദേഹം അപ്രകാരമുള്ള ആളല്ല.

വിടൻ--രാത്രിയിലുണ്ടായവൃത്താന്തമൊക്കെയും സംശയം കൂടാതെ പറയു. അതുകൊണ്ടു കാര്യമുണ്ടാകും--

കൌമിദിക--അങ്ങുമറ്റൊരാളല്ലല്ലോ എന്ന വികാരിച്ചാണ അറിയിക്കുന്നത. സന്ധ്യാസമയത്തിൽ തന്നെ വന്ന ആ കല്യാണഗുപ്തനോടും കൂടെ ഞാൻ ക്രീഡാഗൃഹത്തിൽ പോയി. എന്നിട്ട രഹസ്യസല്ലാപം മുതലായതുകളെ കൊണ്ട കുറെനേരമ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/28&oldid=165891" എന്ന താളിൽനിന്ന് ശേഖരിച്ചത്