Jump to content

താൾ:Mazhamangala bhanam 1892.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮

മഴമംഗലഭാണം

വിടൻ--(വീണസ്വനത്തോടു ചേർന്ന പാട്ടുംകേട്ടുകൊണ്ട വിചാരം) വീണസ്വരത്തിന്റെയും കണ്ഠസ്വരത്തിന്റെയും ഒരു ചേർച്ച ആശ്ചര്യം-- സ്വരങ്ങളുടെ ഒരു വ്യക്തത ആശ്ചര്യം. താളത്തിങ്കലുള്ള ഒരു സാമർത്ഥ്യം ആശ്ചര്യം--

  • സൗന്ദര്യാപരമാർന്നൊരീത്തനുപെരുത്തുൽകൃഷ്ടയീവിദ്യതാ

നെന്നീരണ്ടുമൊരേസ്ഥലത്തുശരിയായ്മേളിച്ചിതെന്നാകയാൽ മന്ദത്വംകലരാത്തകാന്തിചൊരിയുംനൽക്കല്ലുകൾക്കുംപരം വന്നേക്കാമൊരുവേളനല്ലമണമെന്നുൾക്കാമ്പിലോർക്കുന്നുഞാൻ

(പ്രകാശം) ഭദ്രേ! ഭവതി ഈ വീണ വായിക്കയും പാടുകയും ചെയ്തതുകൊണ്ട ഏറ്റവും ക്ഷീണിച്ചിരിക്കുന്നതായി തോന്നുന്നു-- എന്തെന്നാൽ,

വേർപ്പിർതുള്ളികൾകൊണ്ടുനെറ്റിയിലെ

ഴുമ്പൊട്ടൊട്ടുലഞ്ഞുമുല ച്ചെപ്പിനുണ്ടായിളക്കമെമ്പാടു ണ്ടെന്നുചൊല്ലുന്നിതാ ചൊല്പൊങ്ങുംമണിമോതിരങ്ങൾകല രുംനല്ലംഗുലീപല്ലവേ കെല്പിൽക്കമ്പികൾനന്നമീട്ടുകവശാ ലേറുന്നിതാരുണ്യവും (൪൨)

സംഗീതമഞ്ജരി--ഭവാന്റെ പരാശയജ്ഞാനത്തെ എന്തു പറയുന്നു-- |വിടൻ-- എന്നാൽ ഇപ്പോൾ മതിയാക്കൂ--സമയോചിതമായ ഇതിനെക്കൂടെ ഞാൻ അപേക്ഷിക്കുന്നു.--

  • ബാലേഭൃംഗികൾപിന്തുടർന്നതവഗന്ധത്താലുമാരോമൽമെ

യ്യാലുംനല്ലൊരുപാട്ടിനാലുമിഹമേമോടിച്ചുമൂന്നിന്ദ്രിയം കാലംവന്നിടുമപ്പൊളങ്ങഴലെഴുംമറ്റേതുംണ്ടിന്നുമുൾ ക്കോലുമുത്തുളവാക്കിടേണമഥവാചൊല്ലുന്നതെന്തിനു ഞാൻ ()

സംഗീതമഞ്ജരി-- ഇത അനുഗ്രഹമെന്നു പേരായ അപേക്ഷയാണല്ലോ ഞാൻ അന്യാധീനയല്ല--

വിടൻ--അഹോ--പരമാനന്ദത്തിന്റെ കലശൽകൊണ്ടു സമയം പോയതറിഞ്ഞില്ല-- ഭവതിയുടെ സ്നാനസമയം അതിക്രമിക്കുന്നു. എന്തെന്നാൽ,





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/22&oldid=165885" എന്ന താളിൽനിന്ന് ശേഖരിച്ചത്