Jump to content

താൾ:Mazhamangala bhanam 1892.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪ മഴമംഗലഭാണം


കാശം) അപ്രകാരമെങ്കിലും അങ്ങേക്ക അവളെക്കുറിച്ചുള്ള അനുരാഗം കുറഞ്ഞോ--

ഖലതിസ്വാമി-- നിരാകരിക്കുന്തോറും വർദ്ധിച്ചുവരുന്നതേയുള്ളൂ.

വിടൻ-- എങ്കിൽ അങ്ങു കേൾക്കണം--

ആവാമാക്ഷിസദാഭാ--ഹവശത്താവാനുമെമ്പോക്കിയാ മാവിപ്രാധമനോടുനീരസമവൾക്കുണ്ടാകുവാനുംപരം ആവൃദ്ധാംഗനയുള്ളീലേവളവുപേക്ഷിപ്പാനുമദ്ധ്വാനമി ന്നാവോളംബതചെയ്യുവങ്കളകെടോചിത്തേകുരു--ഴൽ

ഖലതിസ്വാമി-- ഭവാനു നല്ലതു വരട്ടെ--എന്റെ ആഗ്രഹം സാധിച്ചതുപോലെയായി--

വിടൻ-- എന്നാൽ അങ്ങു പൊയ്ക്കോളൂ--

ഖലതിസ്വാമി-- അങ്ങനെതന്നെ--(എന്ന പോയി)

വിടൻ-- ആവൂഃ ഇയ്യാൾ പോയല്ലോ-- അമൃതുസേവിച്ചതിന്റെ ശേഷം കാടിയും കുടിച്ചു-- (വിചാരിച്ചിട്ട ചിരിച്ചുംകൊണ്ട)

  • അല്ലേതാർശംഞാനിതിത്രയുമപേക്ഷിക്കുന്നുനിന്നോടുനൽ

ചൊല്ലേറുന്നൊരുകാമിസഞ്ചയമതിൽചെമ്മേപ്രയോജ്യങ്ങളാം നല്ലോരിശ്ശരമൊക്കെയുംപശുവൊടൊത്തോരീദൃശന്മാരിലും വല്ലാതെപ്രഹരിച്ചുഹന്തവെറുതേതന്നേനശിപ്പിക്കൊല്ലാ (൩൩)

(എന്ന ചുറ്റിനടന്ന ഇടത്തുപുറത്തേക്കുനോക്കീട്ട) ഹെഃ ഇത ആ കലാകൗമുദിയുടെ ഗൃഹമാണ. അതിനാൽ അകത്തേക്കു കടക്കുക തന്നെ-- (കടക്കുന്നതായി നടിച്ചിട്ട) ആശ്ചര്യം--ഇതാ കലാകൗമുദി, ഇടത്തെ കൈത്തണ്ടിന്മേൽ ഒരു അരഞ്ഞാൺ തൂക്കിയിട്ട മഞ്ഞൾ വാകപ്പൊടി മുതലായവ നിറഞ്ഞിരിക്കുന്ന ഒരു ചെമ്പുപാത്രം ഇടത്തെ കയ്യിലും എടുത്ത അലക്കിയ രണ്ടു നേർത്ത വസ്ത്രങ്ങൾ വലത്തെ കയ്യിലും എടുത്ത തന്നെ പിന്തുടരുന്ന ഒരു ബാലയായ വേശ്യാകന്ന്യകയോടും കൂടെ--

ഒട്ടുനൽതുടകൾകാൺകവേചെറിയചേലചുറ്റിമൃദുമെയ്യില ങ്ങൊട്ടുമാഭരണമില്ലയെങ്കിലുമതുല്യകാന്തിഝരിയോടഹോ പുഷ്ടമോദമൊടുമെണ്ണതേച്ചുമുടികെട്ടിവെറ്റിലനുകന്നുതൻ വീട്ടിൽനിന്നഥകുളത്തിലേക്കുബതപോയിടുന്നിതുകുളിക്കുവാൻ

അതിനാൽ അകത്തേക്കു ചെല്ലുവാനുള്ള സമയമല്ലിത. വേശ്യ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/18&oldid=165880" എന്ന താളിൽനിന്ന് ശേഖരിച്ചത്