താൾ:Mazhamangala bhanam 1892.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഴമംഗലഭാണം ൧൩


നും വിനയം അശേഷം ഇല്ലാത്തവനുമായ 'സുന്ദരകൻ' എന്ന ബ്രാഹ്മണാധമൻ ക്ഷണിക്കാതെ തന്നെ അവളോടു കൂടെ ശയ്യയിൽ കയറിക്കഴിഞ്ഞു- എന്നതിന്റെ ശേഷം ഞാൻ ചെന്ന് കൂടിയപ്പോൾ തന്നെ അവളുടെ അമ്മ എന്നെ വിളിച്ച സുന്ദരകനെ ശകാരിച്ചു കൊണ്ട ഇപ്പോൾ പോകണം എന്നും നാളെ വരണമെന്നും എന്നോട അപപേക്ഷിച്ചു. ഞാനിങ്ങോട്ടു പോരികയും ചെയ്തു.

വിടൻ-- (വിചാരം) 'സന്ധ്യയായപ്പോൾ തന്നെ അവളുടെ ഭവനത്തിൽ ചെന്നു' എന്നു സാധു പറഞ്ഞതു സത്യം തന്നെയാണു. എന്നാൽ മൂത്ത കുരങ്ങത്തിയെപ്പോലെയുള്ള ആ വൃദ്ധയുടെ വഞ്ചനയിലുള്ള സാമർത്ഥ്യമാണിതെന്നു ഞാൻ വിചാരിക്കുന്നു--(പ്രകാശം) എന്നിട്ടൊ-

ഖലതിസ്വാമി-- എന്നിട്ട പിറ്റേദിവസം കാര്യം തീർച്ചയായിട്ടും സാധിക്കും എന്ന നിശ്ചയിച്ച അപ്രകാരം തന്നെ ഞാൻ ചെന്നു. അപ്രകാരം തന്നെ വൃദ്ധ പറഞ്ഞു. അങ്ങനെ തന്നെ ഞാനും പോന്നു. ഇങ്ങനെ മൂന്നുനാലു ദിവസങ്ങളല്ല മൂന്നു നാലു മാസങ്ങൾ കഴിഞ്ഞു.

വിടൻ-- എന്നാൽ അത്ര പരിഭവിക്കാനില്ല. അഞ്ചാറുസംവത്സരങ്ങളായില്ലല്ലോ. (ആകാശത്തിൽ ലക്ഷ്യം വെച്ചിട്ട) അല്ലയോ പ്രസൂനവതി മാതാവേ!

പൂവമ്പമാൽകൊണ്ടുഴലുന്നശുദ്ധാ ത്മാവാമൊരൂഴീസുരമൗലിതന്റെ സർവ്വസ്വവുംനീബതകൈക്കലാക്കീ ട്ടേവംചതിക്കുന്നതുയുക്തമല്ല. (൩൧)

ഖലതിസ്വാമി-- ഭവാൻ പരയുന്നതു സത്യമാണ-- ഈ ദിക്കിലുള്ള മഹാകുലീനന്മാർ ശ്രാദ്ധം മുതലായ കർമ്മങ്ങളിൽ ക്ഷണിച്ചു വരുത്തിയിട്ടുള്ളവരെ ഉപേക്ഷിച്ചിട്ട ക്ഷണിച്ചിട്ടില്ലെങ്കിലും എന്നെത്തന്നെയാണ ഊട്ടുന്നത. അപ്രകാരമിരിക്കുന്ന എന്നെ ഇങ്ങനെ ചതിച്ചുവെല്ലോ എന്ന വിചാരിച്ചിട്ട ആ വൃദ്ധയെ കുറിച്ച ഇനിക്ക അതി കലശലായ കോപമുണ്ട.

വിടൻ--(വിചാരം) ആകട്ടെ ഇങ്ങിനെ ചോദിക്കതന്നെ (പ്ര

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/17&oldid=165879" എന്ന താളിൽനിന്ന് ശേഖരിച്ചത്