ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മഴമംഗലഭാണം
൯
ഇവളുമായിട്ട ഇനിക്കു മുമ്പിൽ പരിചയമുണ്ട-- അതിനാൽ അവൾ ഇവിടെ ഉണ്ടോ ഇല്ലയോ എന്നു ചെന്നറിയുകതന്നെ--(പ്രവേശത്തെ നടിച്ചിട്ട) ഹേ:-- ഇതാ കലാവതി ഏതോ പ്രവൃത്തി ചെയ്തുകൊണ്ടെന്നപോലെ ഭവനത്തിന്റെ ഉള്ളിലേക്കു തിരിഞ്ഞിരിക്കുന്നു ഇവളാകട്ടെ--
<poem>
ചുരുണ്ടുംനീണ്ടേറ്റംനിബിഡതരമായ്കാർമുകിൽകണ ക്കിരുണ്ടുംതൂങ്ങീട്ടുള്ളൊരുചികുരഭാരത്തൊടുമഹോ കുറയ്ക്കുന്നുപിന്നിൽപെടുമഴകുകൊണ്ടുംധൃതിയെമാ ധുരിക്കുണ്ടോഭേദംഗുളഗുളികതന്റേതുപുറവും
(൨൨)
(പിന്നെ നല്ലവണ്ണം നോക്കീട്ട) ഇവൾ മുത്തുമാല കൂട്ടികെട്ടുകയാണ--
(വിചാരിച്ചിട്ട) ഇത ഇന്നലെരാത്രിയിലത്തെ പ്രവൃത്തികൊണ്ട പൊട്ടിയതായിരിക്കണമെന്നഞാൻവിചാരിക്കുന്നു--അതിനാൽ ഇപ്പോൾ--
<poem>പിന്നില്പതുക്കെരവമെന്നിയെകാലുവച്ചു ചെന്നിട്ടുഗൂഢതരമായ്ക്കമലങ്ങൾപോലെ നന്നായ്മൃദുത്വമെഴുമെന്റെകരങ്ങൾകൊണ്ടി ത്തന്വംഗിതന്മിഴികളെമ്പൊടുപൊത്തുവൻഞാൻ
(൨൩)
(അനന്തരം തിരിഞ്ഞിരുന്ന മുത്തുമാലകൂട്ടിക്കെട്ടുന്ന കലാവതി പ്രവേശിക്കുന്നു) വിടൻ--(അടുത്ത ചെന്ന കണ്ണുകൾ പൊത്തീട്ട) ഭദ്രേ! ഇതാരാണെന്നു പറയൂ-- കലാവതി-- ഒച്ച കേട്ടറിയണമെന്നുതന്നെയില്ല-- തൊട്ടതുകൊണ്ടുതന്നെ ഭവാനെ ഞാനറിഞ്ഞു-
വിടൻ--(വിചാരം) ഹേഃ സമർഥയായ ഇവൾ എന്നെ അറിഞ്ഞു- ആകട്ടെ ഇങ്ങനെ പറകതന്നെ--(പ്രകാശം) അല്ലയോ ഭ്രാന്തി! ഈ ജനത്തെ മുമ്പിൽ തൊട്ടിട്ടുണ്ടോ?
കലാവതി-- എന്താണ സംശയം? വിടൻ-- എന്നാൽ ഒരു അടയാളം പറകതന്നെ- കലാവതി-- ഇയ്യിടെ കഴിഞ്ഞ വസന്തോത്സവം കണ്ട രാത്രിയിലുണ്ടായ വിശേഷ വൃത്താന്തത്തെ സ്മരിക്കു--
(൨൪)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |