താൾ:Mazhamangala bhanam 1892.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮ മഴമംഗലഭാണം

ചിത്രലത-പ്രിയസഖീ, യതൊരു പ്രകാരമായാൽ എല്ലാവരാലും അഭിനന്ദിക്കപ്പെടുവാൻ യോഗ്യമായ സൗഭാഗ്യത്തോടു കൂടിയവളായിത്തീരും - അപ്രകാരം ആർയ്യൻ പ്രയത്നം ചെയ്യണം-
വിടൻ-ഈ ഭാരം ഇനിക്കു തന്നെയാണ- ഭവതി പൊയ്ക്കോളു- ഇന്നു സന്ധ്യാസമയത്തിൽ തന്നെ പ്രിയസഖിയുടെ ഗൃഹത്തെഅനംഗകേതുവിനെക്കൊണ്ടഞാൻഅലങ്കരിപ്പിക്കുന്നുണ്ട ഈ വാക്കിനെ പ്രിയസഖിയോടു പറകയും ചെയ്യണം- അല്ലയോ പ്രേയസി?

               *ത്വൽപ്രിയമതുനിറവേറ്റാൻതല്പരനാംഞാനിക്കെരംഭോരു!
                നൽപൂമെയ്യീവിധമാമുൾപൂമാൽകൊണ്ടുവാട്ടിടായ്കസഖി!                                (൧൯)

ചിത്രലത- ഭവാൻ പ്രിയസഖിയെ അനുഗ്രഹിച്ചു- ഞാൻ പോകുന്നു- (എന്നു പോകുന്നു)
വിടൻ- ഹെഃ- ഇവൾ പുറപ്പെട്ടുകഴിഞ്ഞു- ഇവളുടെ യാത്രാഭംഗിയെ കാണുകതന്നെ- (എന്ന നോക്കിക്കൊണ്ട)

                *ചലനമെഴുമരക്കെട്ടോടുമച്ചാരുകൈവീ
                 ശലിനൊടുമിളകീടുംകാൽചിലമ്പൊച്ചയോടും
                 തലമുടിയടിയോളംതൂങ്ങിയുംദന്തിപോലി
                 ച്ചലമിഴിഗതികണ്ണിന്നേറ്റമേകുന്നുസൗഖ്യം                                                  (൨ഠ)

അഹോ ഇവൾ പൊയ്ക്കഴിഞ്ഞു- (വിചാരിച്ചിട്ട) ഇപ്പോൾ ബന്ധുകാർയ്യം സാധിച്ചതുപോലെ ആയി- അനംഗപതാകയുടെ ഗൃഹത്തിൽ സന്ധ്യാസമയം സമീപിക്കുമ്പോൾ ചെന്നാൽ മതിയല്ലൊ- അതിനാൽ വളരെ വേശ്യാഭവനങ്ങളെക്കൊണ്ട അലങ്കരിച്ചും കാമദേവന്റെ തേർവീഥി പോലേയും ഇരിക്കുന്ന ഈ വെശ്യാത്തെരുവിൽ സഞ്ചരിച്ചുകൊണ്ട സന്ധ്യാസമയംവരെ കാമിനികൾക്കും തിലകം പോലെയുള്ള കലാവതിയുടെ ഭവനദ്വാരം ഇതാ കാണപ്പെടുന്നു- അവളാകട്ടെ-

                 *പെരുകിനധനംചേരുംകച്ചോടമുള്ളൊരുവന്റെമ-
                  ന്ദിരമതിൽവസിക്കുന്നൂമിക്കപ്പൊഴുംദ്രവിണാശയാൽ -
                  പരമിവിടെയുംപാർത്തീടുന്നൂചിലപ്പൊളൊളിച്ചഹോ
                  പരപുരുഷരെപ്പുൽകീടാനായ്‌സ്വയംഹരിണീമിഴി                                        (൨൧)




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/12&oldid=165874" എന്ന താളിൽനിന്ന് ശേഖരിച്ചത്