൬ മഴമംഗലഭാണം
വിടൻ-എന്നാൽ ഭവതി എങ്ങോട്ടാണ് പുറപ്പെട്ടത്?
ചിത്രലത-പ്രിയസഖി നിമിത്തമായ ഒരു വലിയ കാര്യത്താൽ ഭവാനെ കാണ്മാനായിട്ടാണ് ഞാൻ വന്നത്.
വിടൻ-(വിചാരം) അനംഗകേതുവിനെ കണ്ടിട്ട് ഇവളും കാമപീഡിതയായിരിക്കുമോ- എന്നാൽ എന്റെ ആരംഭം ഫലിക്കും- അല്ലെങ്കിൽ സർവ്വോൽകൃഷ്ടമായ വസ്തുവിനെ സൃഷ്ടിക്കുവാൻ സമർത്ഥനായ ഭഗവാൻ വിരിഞ്ചന്റെ കരകൗശലം ഫലിക്കാതിരിക്കുമൊ- (പ്രകാശം) ഭദ്രേ ! ആ കാര്യമെന്താണ്?
ചിത്രലത-ആർയ്യൻ കേട്ടാലും- ഇവിടെ ഉണ്ടായ വലിയമദനോത്സവത്തിൽ എല്ലാ ദിക്കുകളിൽനിന്നും സ്ത്രീകളും പുരുഷന്മാരും വന്നു നില്കുമ്പോൾ - *തന്നുത്സവത്തിനുടെഭംഗികൾകാണ്മതിന്നായ് നന്നായനംഗനുടൽപൂണ്ടുവരിക്കയെന്നായ് തോന്നുന്നമട്ടഴകെഴുന്നൊരനംഗകേതു തന്നെക്കൂതൂഹലമൊടെൻസഖികണ്ടിതാരാൽ (൧൨)
എന്നിട്ട്-
*തെല്ലമ്പോടുവിടർന്നനൽകുവലയശ്രീയോടുമല്ലിട്ടിടും ചൊല്ലേറുന്നയനങ്ങൾകൊണ്ടഴികിനൊടാദ്ധന്യനേനോക്കിയും വല്ലാതങ്ങിനെരോമഹർഷമിളകിപ്പൂമൈതളർന്നുംപരം മല്ലീബാണശരാവലിക്കുതരസാലാക്കായിമൈക്കണ്ണിയാൾ (൧൩)
പിന്നെ കുറെക്കാലം കഴിഞ്ഞതിന്റെശേഷം ഭഗവാൻ കാമദേവനെ നമസ്കരിച്ചിട്ട് ജനങ്ങൾ യാത്രപുറപ്പെട്ടപ്പോൾ -
*അലർശരപരിതാപംപൂണ്ടുവീണ്ടുംതിരിഞ്ഞുൽ ക്കലിയതുകലർന്നക്കാമിയേനോക്കിനോക്കി പുളകിതതനുവായിദ്ദീർഘനിശ്വാസമോടാ നളിനമിഴിഗമിച്ചാൾമന്ദിരംമന്ദംമന്ദം (൧൪)
അന്നു തുടങ്ങീട്ട-
*ആളിമാർമൊഴികൾകേൾക്കയില്ലഴകിൽ നോക്കയില്ലകിളിയെബ്ബിസം വ്യാളിയെന്നുകരുതിസഹിക്കുകയുമില്ല പോർമുലയിൽവയ്കുകിൽ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |