താൾ:Mayoorasandesham 1895.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
VIII
മുഖവുര.

കഥ പറയാറു പതിവുണ്ട്. ഇപ്രകാരമുളള ഒരു കഥയേ എടുത്തു കാളിദാസൻ ഒരു പ്രൌഢജനമനോഹരമായ കാവ്യ- മാക്കിച്ചമച്ചുഗവെന്നോ, അല്ലാത്ത പക്ഷം വേശ്യാലമ്പടനായ ഇദ്ദേഹം ഒരു ദിവസം യദൃച്ഛയാ ഒരു സുന്ദരമായ കാർമേഘം തെക്കനിന്നും വടക്കോട്ടു പോകന്നതു നോക്കിക്കൊണ്ടു സന്നി- ഹിതയായ സ്വകാന്തയേ "ഭാതി ശ്രീരമണാവതാരദശകം ബാലേ ഭവത്യാഃ സ്തനേ" എന്നു മററും സമൎത്ഥിപ്പിച്ചിട്ടുളളതു പോലേ ഇങ്ങനേ ഒരു വിചിത്രമായ കാവ്യം ചമച്ചു വിനോദി- പ്പിച്ചു എന്നോ, മറേറാ ആയിരിക്കണം 'മേഘസന്ദേശ'ത്തിന്റെ ആഗമം.

'മയൂരസന്ദേശ' മാകട്ടേ അതിന്റേ കവിയായ മഹാനുഭാവന്നു എന്തോ ഒരു ദുൎദൈവവശാൽ ൨൦ വൎഷം മുമ്പു സംഭവിച്ച ഒരു ആപത്തിനെ കഥാവസ്തുവായി അവലംബിച്ചു പ്രവൎത്തിച്ചി- ട്ടുളളതാകുന്നു.ഈ സംഗതി മലയാളം ഒട്ടുക്കു പ്രസിദ്ധമാക യാൽ അതിനേപ്പറ്റി നാം ഇവിടേ പ്രസ്താവിക്കേണ്ടതില്ലാ.


"മുട്ടാതെല്ലാം നിയതി മുറപോൽ ചെയ്തീടുമ്പോ‍ൾ തടസ്ഥം

തട്ടാതറ്റൂ വിരഹമനയോൎന്നീലകണ്ഠന്നുമപ്പോൾ |

കൊട്ടാരത്തിൽ കൊടിയ പദമായോരു സൎവാധികാരം‌

കിട്ടാനുണ്ട‍ായുടനവസരം ശ്രീവിശാഖപ്രസാദാൽ ||"


തിരുവനന്തപുരം, ൧൦൭൦ കുംഭം ൫-ാം നു

വ്യാഖ്യാതാ A.R Rajaraja varma.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/9&oldid=150382" എന്ന താളിൽനിന്ന് ശേഖരിച്ചത്