താൾ:Mayoorasandesham 1895.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
56
മയൂരസന്ദേശം.

മായ ക്ഷോഭത്തിന്റെ സ്ഥാനം വഹിക്കുന്നു;വൎഷബിന്ദുസ്തോമക്ലിന്നാ, മഴ- വെള്ളത്താൽ നനഞ്ഞതു (ആയിട്ടു്); ഇതു് 'ബാഷ്പധാരാവിലാംഗീ' എന്നതിനു എതിരാകുന്നു. പുതുമലർ, പുത്തൻ പൂക്കളേ; ആസന്നവികാസത്തേ ഉദ്ദേശിച്ചു ആണു 'മലർ' എന്നു പ്രയോഗിച്ചതു്. പതുക്കെ, ക്രമേണ; സ്ഫുടിക്കുമ്പോൾ, വിരിയിക്കുമ്പോൾ; ഇതു മന്ദസ്മിതോത്ഭേദത്തിന്റേ പ്രതിബിംബം, പൂൎവവൽ- സ്മൃതിമദലങ്കാരം.

൬൭,


പ്രാണേശിത്രി ! പ്രണയമസൃണേ! വല്ല ജോലിക്കുമായ് ഞാൻ

വാണേനെന്നാലൊരു പകലകന്നല്പദൂരേപ്യഗാരേ|

കേണേററ്റം നീ വലയൂവതു ഞാൻ കേൾപ്പതുണ്ടന്നതിന്നാ-

ലാണേ ‍ചേതസ്സതിചകിതമാകുന്നതേണേക്ഷണേ! മേ ||

ഇനി വിരഹാസഹത നിനക്കും തുല്യമെന്നു പറയുന്നു. പ്രാണേശിത്രി! പ്രാ- ണനാഥേ; പ്ര​ണയമസൃണേ! സ്നേഹംകൊണ്ടൂആൎദ്രഹൃദയേ; അഗാരേ, വാസ- ഗൃഹത്തിൽ. ക്ഷണികവിരഹം പോലുംപ്രണയചാപല്യത്താൽ സഹിക്കാത്തവൾ ഈ ദീൎഘവിപ്രവാസത്തേ എങ്ങനേ പൊറുക്കുമെന്നാണു എനിക്കു ഭയമെന്നു ഭാവം.

൬൮.ലീലാരണ്യേ വിഹഗമൃഗയാലോലനായേകദാ ഞാൻ

നീലാപാംഗേ! കമപി നിഹനിച്ചീടിനേൻ നീഡജത്തേ ‌‌|

മാലാൎന്നാരാൽ മരുവുമിണയേക്ക​ണ്ടു നീ താം ച നേതും

കാലാഗാരം സപദി കൃപയാ കാതരേ! ചൊല്ലിയില്ലേ||

അനന്തരം ഭുതപ്രത്യായനത്തിനായ് ഒരു അഭിജ്ഞാനം (അടയാളവാക്കു) കൂടേ പറയുന്നു. ഒരിക്കൽ ഞാൻ തോട്ടത്തിൽ പക്ഷിവേട്ട ചെയ്യുമ്പോൾ ഒരു ആൺ- പക്ഷിയേ വെടിവെച്ചുകൊന്നു. അപ്പോൾ അതിന്റേ ഇണയായ പേട അടുത്തി- രുന്നു വ്യസനിക്കുന്നതു കണ്ടു് കനിഞ്ഞ് നീ അതിനേക്കൂടി യമലോകത്തേ പ്രാപി- പ്പിക്കാൻഎന്നോടു പറകയുണ്ടായില്ലയോ? ഇതിനാൽ വിരഹഭീതി നിനക്കു എത്ര- ത്തോളമുണ്ടെന്നു എനിക്കു നല്ലവണ്ണം അറിയാമെന്നു താല്പൎയ്യം,

൬൯.


ഈ ലോകത്തിൽ സുഖമസുഖവും മിശ്രമായ്ത്താനിരിയ്ക്കും

മാലോകൎക്കും മതിമുഖി! വരാറില്ലയോ മാലനേകം|

ആലോചിച്ചീവിധമവിധവേ! ചിത്തമാശ്വസ്തമാക്കി-

ക്കാലോപേതം കദനമതിനിക്കാണികൂടി ക്ഷമിക്ക||

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/65&oldid=150535" എന്ന താളിൽനിന്ന് ശേഖരിച്ചത്