താൾ:Mayoorasandesham 1895.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
54
മയൂരസന്ദേശം.

സംഗതിവരുത്തിയ ഈ വിരഹം . നിനക്കു ദമയന്ത്യാദികളേപ്പോലേ പാതിവ്രത്യ- കീൎത്തിക്കു ഹേതുവായിത്തീൎന്നു . സീത ദമയന്തി മുതലായ രാജ്ഞികൾ വളരേക്കാലം വിരഹദു​;ഖം സഹിച്ചുവല്ലോ. ഇതേവരേ നിനക്കു സൌന്ദൎയ്യാദിഗുണങ്ങളാൽ മാത്രമേ സീതാദിസാമ്യമുണ്ടായിരുന്നൊളളു. ഇപ്പോൾ പാതിവ്രത്യനിഷ്ഠയിലും അതു സിദ്ധിച്ചുവെന്നു നിനക്കു ഇതിലും ഒരു ലാഭം തന്നേ എന്നു പറയാം. അതിനാൽ ദൈവപ്രാതികൂല്യമെന്നിലാണു അധികം ഫലിച്ചതെന്നു വ്യഞ്ജിക്കുന്നു.

൬൨.


പാതിവ്രത്രം പരമയി പയോജാക്ഷി ! യീ നാട്ടിലേ സ്ത്രീ-

ജാതിക്കില്ലെന്നൊരു പഴി ചിരാജ്ജാതമായുളളതിപ്പോൾ|

നീതിയ്ക്കൊക്കും നിജനടപടിച്ചെയ്തിയാൽ നീക്കി നീതാൻ

ഖ്യാതിയ്ക്കേറ്റം മതിമതി ! മഹാരാജ്ഞി! പാത്രീഭവിക്കും||

പാതിവ്രത്യം പരം, പാതിവ്രത്യം മാത്രം; ഈ നാട്ടിലേ സ്ത്രീജാതിക്കു, മരുമക്കത്തായമനുഷ്ഠിക്കന്ന കേരളസ്ത്രീകൾക്കു; മതിമതി! ബുദ്ധിമതി; എന്നു സംബുദ്ധി.

൬൩.


ഭീത്യാ മുക്താ പരജനിതായ പാരിടം പാലയന്തീ

നിത്യാ വിക്റ്റോറിയ നിരുപമശ്രീമതീ ശീമറാണീ|

പ്രീത്യാ നാൾകും ബഹുമതി മഹാലോകരെല്ലാം പുകഴ്ത്തും-

രീത്യാ സാധ്വീത്യസദൃശയശോലാഭവത്യൈ ഭവത്യൈ||

ബഹുമതിനൾകും, ബഹുമാനം തരും; പൂൎണ്ണക്രിയ. 'സി . എെ' ​എന്ന വിരുതു രാജ്ഞിക്കു ഉടൻ തന്നേ ലഭിച്ചല്ലോ. സാധ്വീത്യ സദൃശയ- ശോലാഭവത്യൈ ഭവത്യൈ , പതിവ്രതയെന്നു അനന്യസധാരണ കീൎത്തി ലഭിച്ചവളായ നിനക്കു.

൬൪.


ഏവഞ്ചിന്തിച്ചൊരുവിധമൊരാശ്വാസമുണ്ടാക്കിയാലും

ഹേ വഞ്ചിക്ഷ്മാവലരിപുകുലത്തിന്നൊരുത്തംസമുത്തേ ! |

ഹാ വഞ്ചിച്ചിക്കരിമുകിൽ നിരക്കുന്നകാലം ശുചാന്ധീ-

ഭാവഞ്ചിത്തേ ഭൃശമരുളിടുന്നൊണ്ടു മേ കൊണ്ടൽവേണി !||

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/63&oldid=150545" എന്ന താളിൽനിന്ന് ശേഖരിച്ചത്