താൾ:Mayoorasandesham 1895.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരഭാഗം.
43


അഖിലജഗതാമംബാം , ജഗദംബയായ ദേവിയേ; ആവിൎഭക്തി, ഭക്തിയോടേ; ഭ്രവിണ്ണോരാൽ പരിചരിതയായ് ഭുക്തിചെയ്തു്, ഭോജ- നകാലത്തിലുള്ള പരിചാരങ്ങളെല്ലാം ബ്രാഹ്മണരാണല്ലോ ചെയ്ക പതിവു്.

൩൪.മെല്ലെ മല്ലേക്ഷണ മണിയറയ്ക്കുള്ളിലെത്തികഴിഞ്ഞാൽ

ചെല്ലേണം നീ സമവഹിതനായ്സൌധവാതായനത്തിൽ|

അല്ലേശും തദ്വിവരമതിൽനിന്നപ്രതീഘാതമഗ്രേ

ചൊല്ലേറുന്നക്ഷിതികമലയെക്കാൺക ദീപാന്തികത്തിൽ||

സമവഹിതനായ്, സാവധാനമായിട്ടു്, സംഭ്രമിക്കാതേ. സൗെധവാ- തായനം, മു൯ചൊന്ന ജനൽവാതിൽ. അല്ലേശും, അകത്തുള്ള ദീപത്തി൯േറ നിഴലാൽ ഇരുളടഞ്ഞ; തദ്വിവരത്തിൽ, ആ വാതായനദ്വാരത്തിൽ; അപ്ര- തീഘാതം, തടവു കൂടാതേ; വിളക്കിനടുത്തു് നിൽക്കുന്നവരേ നിഴലിൽ നിൽക്കു- ന്നവർക്കു ഇങ്ങോട്ടു കാണാതേ അങ്ങോട്ടു കാണാമല്ലോ.

൩൫പെണ്ണില്ലുൎവീതലമതിൽ മഹാരാജ്ഞിയെപ്പോലെയിപ്പോൾ

വിണ്ണിൽപോലും വിപുലഗുണസൽകീൎത്തിസംപൂൎത്തിയോൎത്താൽ|

എണ്ണിക്കൂടാത്തൊരു സുഷമയുള്ളോരു തന്മൂൎത്തിയാൎക്കും

കണ്ണിൽ ചേൎക്കും ഖഗവര! പരം ഹൎഷപീയൂഷവൎഷം||

എണ്ണിക്കൂടാത്ത, അനിൎവചനീയമായ; ഹൎഷപീയൂഷവൎഷം ആനന്ദ- മാകുന്ന അമൃതത്തിൻേറ വൎഷം; പൂൎവാൎദ്ധംകൊണ്ടു ആഭ്യന്തരഗുണങ്ങളേയും ഉത്ത- രാൎദ്ധംകൊണ്ടു ബാഹ്യമായ രൂപസൊന്ദൎയ്യത്തേയും വൎണ്ണിച്ചിരിക്കുന്നു.

൩൬.


ഒാജസ്സുൎജ്ജസ്വലമുലകിലില്ലേവമന്യാംഗനാനാം

തേജസ്സോടൊത്തുടലിനിതുപോലാൎക്കു സൌന്ദൎയ്യമോൎക്കിൽ|

സൌജന്യത്തേപ്പറകിലതസാധാരണം തന്നയാണേ

രാജന്യസ്ത്രീമണിയുടെ ഗുണൌഘങ്ങളന്യാദൃശങ്ങൾ||

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/52&oldid=150511" എന്ന താളിൽനിന്ന് ശേഖരിച്ചത്