താൾ:Mayoorasandesham 1895.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരഭാഗം
35

​​യസംബോധനം ; മേഘനാദത്തിനു ‍‍‍‍ചേൎന്ന നൃത്തം ചെയ്യുന്നവൻ എന്നൎത്ഥം‍, ഇതു മയി‍ലിന്റേ സംജ‍ഞയൂമാണു ; ശിഖാവളശ്ശിഖീകേകീമേഘനാളാനുലാസ്യപി" എന്നു അമരം .

൧൨.


നാനാവൎണ്ണുപ്രകടിതചമൽകരമാം വേഷമോടേ

സേനവൃന്ദം പെരുവഴി പകൎന്നീടവേ പാൎത്തു കണ്ടാൽ| ‌

ശൌനാസീരം സപ‍‍‍‍‍ദി നഭസശ്ചാപമിങ്ങാപതിച്ചോ?

ജാനമ്യേവം ജനമനമതിൽ ജാതമാകം വിതൎക്കം||

‌‌‌‌‌

ചുവന്നകുപ്പായവൂം, വെളുത്ത വാറുകളും, കറുപ്പു കലൎന്ന കാൽചട്ടയൂം മറ്റും കൊണ്ടൂ ചിത്രവൎണ്ണമൂളള പട്ടാളക്കാർ തെരുവൂകളൂടേ‍ മുക്കിൽ വളഞ്ഞു വിലങ്ങുന്നതു കണ്ടാൽ; ശൗെനാസീരം , പാപം , ഇന്ദ്രചാപം ; നഭസ : , ആകാശത്തു നിന്നും : സപദി ഇങ്ങാപതിച്ചോ , ഭൂമിയിലേയ്ക്കു ഇറങ്ങിവന്നുവോ ; ഏവം , എന്നു ; ജനമനമതിൽ ജാതമാകം വിതൎക്കം , ജനങ്ങൾക്കു സംശയം തോന്നും ; ജാനാമി , എന്നു ​ഞാൻ ഉൽപ്രക്ഷിക്കുന്നു . സ്വ​ഭാവോക്തിക്കും ഉൽ- പ്രേക്ഷയ്ക്കും കൂടി സംസൃഷ്ടി,

൧൩.


നേരേ കോട്ടയ്ക്കരികുവഴിയായ് പോയി നീയങ്ങു പൂൎവ-

ദ്വാരേണ ദ്രാക പുരമതിനകം പൂക്കു പൂരിച്ച ഭക്ത്യാ|

പാരേവാഗ്വൎത്തിനമുദധിജാധി‍ഷ്ഠിതോരസ്സഥലം പാ-

രിരേഴിന്നും പരിവൃഢമൂപാസിക്ക പാഥോജനാഭം||

ഇങ്ങനേ ഹ. ശ്ലോകം കൊണ്ടു നഗരവൎണ്ണന ചെയ്തിട്ടു അവിടേ ആദ്യമേ ശ്രീപത്മനാഭനേ വന്ദിക്കാനുപദേശിക്കുന്നു . പുൎവ്വദ്വാരേ​ണ, കിഴക്കേ കോട്ട- വാതിൽവഴിയേ; ഇതു ശിഷ്ടാചാരാനുരോധേന ചെയ്ത ഉപദേശമാകുന്നു. പാരേവാഗ്വൎത്തിനം , വാക്കുകൾക്കു് അവിഷയമായ ഉമധിജാധിഷ്ഠി- തോരസ്സഥലം, ലക്ഷ്മി മാറിടത്തിലുളളവൻ.

൧൪.


കാരാഗാരാകലിതസുരനാം ദൈത്യനേ നിഗ്രഹിക്കാൻ

ഘോ‍രാകാരാധികഭയദനായ പാരിലാത്താവതാരം|

പാരാവാരാദുരുതരരവം ഭക്തലോകാനുകമ്പാ-

പൂരാധാരായിതഹൃദയമാരാധയാരാന്നൃസിംഹം‌||

.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/44&oldid=150473" എന്ന താളിൽനിന്ന് ശേഖരിച്ചത്