താൾ:Mayoorasandesham 1895.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
32
മയൂരസന്ദേശം

ഇന്ദ്രനഗരിയായ അമരാവതിയിൽ വളരേ നാളായിട്ടും ഒരു രംഭയേ ഉണ്ടാ- യിട്ടുള്ളൂ, ഇത്തിരുവനന്തപുരത്തോ പുത്തൻപുത്തനായിട്ടും അനവധി രംഭകളുണ്ടാ- യിക്കൊണ്ടിരിക്കുന്നുവെന്നു അമരാവതിയേക്കാൾ ഇപ്പുരിക്കു ഉൽകൎഷം ശ്ലേഷഭംഗ്യാ പ്രതിപാദിച്ചിരിക്കുന്നു. 'പത്രാവല്യാ പരിലസിക്കുക' എന്ന വിശേഷണത്താൽ രണ്ടുതരം രമ്ഭകൾക്കും സാധൎമ്മ്യവും സിദ്ധിക്കുന്നു. രംഭാ, ഒരിടത്തു അപ്സരസ്ത്രീ; മറ്റേടത്തു് വാഴ ;അതിൻവണ്ണം പത്രാവലി പത്തീക്കീറ്റു്, ഇലക്കൂടമെന്നും.

൫.


തങ്കത്താർതൻതതിലളിതമാം ദന്തശില്പോല്ല സൽപ-

ല്യങ്കത്തിന്മേൽ പരിചൊടുപവേശിച്ചു പങ്കേരുഹാക്ഷീം |

അങ്കത്തിൽചേർത്തനുകനനുകമ്പിച്ച ബാലാമണച്ച-

ക്കൊങ്കത്തട്ടേത്തഴുകുമഴകും തത്ര കാണേണ്ടതത്രേ ||

തങ്കത്താർ തൻ തതിലളിതമാം ദന്തശില്പൊല്ലസൽ പല്യങ്കത്തി- ന്മേൽ, പൊൽത്താമരകൊണ്ടു അലംകരിച്ചതും ദന്തവേലകൊണ്ടു ശോഭിക്കുന്നതു- മായ കട്ടിലിന്മേൽ .അനുകൻ, കാമുകൻ, ഭർത്താവ് .അനുകമ്പിച്ചു ദയവു- ചെയ്തു; നായിക ബാലയാകയാൽ നിൎദയവിഹാരത്തേ സഹിക്കയില്ലല്ലോ കാണേ- ണ്ടതു, പക്ഷിയായ മയൂരത്തിനു ഇതൊക്കയും നേരെ ചെന്നു നോക്കിരസിക്കാമല്ലോ. ഈ വൎണ്ണന പുരിയിലേ ഐശ്വര്യപുഷ്ടിക്കും വാസസൗെഖ്യത്തിനും ഉപലക്ഷണ- മാകുന്നു.

൬.


മാരക്രീഡാമഹലഹളയിൽ ജാലമാൎഗ്ഗേണ ലീലാ-

ഗാരക്രോഡേ നിഭൃതഗതിയായെത്തി നിത്യം നിശായാം |

വാരസ്ത്രീണാം വപു‍ഷി വിലസും സ്വേദബിന്ദുക്കളാകം-

ഹാരസ്തോമം ഹരതി വിരുതേറുന്ന ചോരൻ സമീരൻ ||

മഹം, ഉത്സവം, ജാലമാൎഗ്ഗം, കിളിവാതിൽ, ഗൂഢമാൎഗ്ഗമെന്നും. ക്രോ- ഡം ,അന്തൎഭാഗം. നിഭൃതഗതി മന്ദഗതി ഒളിച്ചെന്നും ഹാരസ്തോമം, മുത്തുമാല. ഹരതി അപഹരിക്കുന്നു, നശിപ്പിക്കുന്നു, കവരുന്നുവെന്നും. ചോ- രൻ സമീരൻ ,വായുവാകുന്ന കള്ളൻ. ഉത്സവദ്ധിറുതികളിലാണല്ലോ കള്ള- ന്മാൎക്കു കവൎച്ചയ്ക്കുതരം. വായുസുരതശ്രാന്തകളായ സ്ത്രീകളുടേ ദേഹത്തിലുള്ള വിയ- ൎപ്പുത്തുള്ളികളേ ശമിപ്പിക്കുന്നതു് കവിദുൃഷ്ട്യാ ചോരൻ മുത്തുമാല കവരുന്നതിനോടു തുല്യമായിരിക്കുന്നു. ഈ രൂപകാലംകാരത്താൽ അവിടേ ഈ മാതിരിയേ, കവൎച്ച- ക്കേസ്സുകളൊള്ളു ,മററു പട്ടണങ്ങളിലേപ്പോലേ ചോരഭയമില്ലെന്നു ധ്വനിക്കുന്ന- തിനാൽ അലംകാരേണ വസ്തുധ്വനി.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/41&oldid=150356" എന്ന താളിൽനിന്ന് ശേഖരിച്ചത്