താൾ:Mayoorasandesham 1895.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
28
മയൂരസന്ദേശം
൬൪.


പാറക്കുട്ടം പരമവിടെയൊണ്ടുന്നതം ചേർന്നു കൂടി-

ക്കാറംഭസ്സേക്കവരുവതിനായ് വന്നിറങ്ങുന്നവണ്ണം |

കൂറത്യന്തം മനസി കലരും കൂട്ടരോടൊത്തു ‍‍ഞാൻ പ-

ണ്ടേറക്കൌതുഹലമൊടു കളിച്ചീടുമാറുണ്ടതിന്മേൽ ||

അവിടേ പരമുന്നതം, ​​ഏറ്റമുന്നതമായ; പാറക്ക്രട്ടം,കാർമേഘം വെള്ള മെടുക്കാൻ വന്നിറങ്ങുന്ന മാതിരിയിൽ ചേർന്നു ക്രടീട്ടുണ്ടു. കളിച്ചീടുമാറുണ്ട്; 'പണ്ട്' എന്നു കൂടിപ്പറഞ്ഞതിനാൽ കളിക്കാറുണ്ടായിരുവെന്നു താല്പർയ്യം.

൬൫.


കുന്നിന്നങ്ങേപ്പുറമടവിയാണയതിൽ പോയതന്ദ്രം

കന്നിച്ചീടും കതുകമൊടും ഞാൻ കൂട്ടി നായാട്ടുകാരേ |

പന്നിക്കൂട്ടം പുലിയിതുകളേ വേട്ടയാടീട്ടയത്നം

കൊന്നിട്ടുണ്ടന്നതിലൊരു രസം സ്വല്പമല്ലിപ്പൊഴും മേ ||

സ്പഷ്ടം. വാച‍്യാർത്ഥചർവണക്ഷണത്തിൽകവിഗതയായ ഉൽകണ്ഠയ്ക്കു പ്രതീ- തിവരുന്നതിനാൽ ഭാവധ്വനി.

൬൬.


വഞ്ചിക്ഷോണീവലരിപുപുരീപ്രാന്തദേശത്തിലെത്താൻ

കി‍ഞ്ചിദ്ദൂരേ കിലികിലരവം പൂണ്ട താലങ്ങൾ കണ്ടാൽ |

വഞ്ചിയ്ക്കാമന്ത്രണമതു കഴിച്ചിട്ടു നീ വിട്ടതേറ്റം-

നെഞ്ചിൽ കൌതൂഹലമൊടു തടുധ്വാവിലൂടേ ഗമിക്ക ||

കിലികിലരവം ​എന്നു അനുകരണം. ആമന്ത്രണം‍, യാത്ര പറയൽ ; വടക്കുനിന്നു വരുന്നവർക്കു തിരുവനന്തപുരം അടുത്തു എന്നള്ളതിലേക്കു ഒരു- ലക്ഷണം തോട്ടുവക്കിൽ കാണുന്ന പനക്കൂട്ടമാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/37&oldid=150325" എന്ന താളിൽനിന്ന് ശേഖരിച്ചത്