താൾ:Mayoorasandesham 1895.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
26
മയൂരസന്ദേശം
൫൮.


വേഗത്തിൽപ്പോയഥ മധുരിപോൎമ്മന്ദിരം പുണ്യാ-

ഭോഗത്തേപ്പൂണ്ടഹിശയനനാം ദേവനെസ്സേവ ചെയ്ക |

നാഗത്താന്മാർ വലിയവടമൂലത്തിലങ്ങൊത്തു വാഴു-

ന്നാഗസ്സുണ്ടാക്കരുതവരെ നീ ഹന്ത ബാധിച്ചു സാധൂൻ ||

ഉടനേ ക്ഷേത്രത്തിൽ ചെന്നു പുണ്യത്തിന്റെ പരിപൂൎത്തിയെ പ്രാപിച്ച് ജനാൎദനസ്വാമിയേവന്ദിക്കണം. മുൻചൊന്നതോൎത്തു് അവിടെയുള്ള സൎപ്പങ്ങളെ ദ്രോഹിക്കാൻ പുറപ്പെ‍ടരുതു്, എന്തുകൊണ്ടെന്നാർ അവര്പരോപദ്രവികളല്ല,‌‌‌ സാധുക്കളാണു. വാസ്തവത്തിൽ അവിടേ കല്ലുകൊണ്ടുണ്ടാക്കിയ നാഗപ്രതിമക- ളാണല്ലോ അധികം.

൫൯.


നീഹാരാഭം നിരുപമരസം നീരമാസ്വാദ്യ നൽപു-

ല്ലാഹാരം ചെയ്തഹരഹരപക്ലേശമായ് കേശവന്റേ |

ഗേഹാസന്നസ്ഥലിയതിലതിസ്വൈരമായ് സഞ്ചരിക്കും

മാഹാസംഘം മനസി നിതരാമേകമാനന്ദമാൎക്കും ||

നീഹാരാഭം, മഞ്ഞു് പോലേേ വെളുത്ത;ഗേഹാസന്നസ്ഥലി,മതിലകം; മാഹാസംഘം, പശുക്കൂട്ടം; വൎക്കലപ്പശുവെന്നു പ്രസിദ്ധമാണ്.

൬൦.


കാന്തിക്കാതൽക്കൊലുമ കലരും കഞ്ജനേത്രന്റെ ബിംബം

ശാന്തിക്കാരൻ ക്ഷിതിസുരവരൻ ഭംഗിയോടുത്തമാം‍‍ഗേ |

ഏന്തിപ്പോതകുന്നൊരു പുതുയേക്കാങ്കിലാനന്ദസിസിന്ധൌ

നീന്തി സ്വാന്തം തവ നിരവധൌ താന്തമാകും നിതാന്തം ||

കൊ‌ലുമ, അതിശയം,ആ‍ഡംബരം;'കൊലു'എന്ന ധാതുവിൽനിന്നു തന്മാത്ര- തദ്ധിതൻ. ഉത്തമാംഗേ ഏന്തി, ശിരസ്സിൽ എടുത്തു് ; "വെണ്മഴുവേന്തിയ- രാമൻ" ഇത്യാദി പ്രയോഗം നോക്കുക. നിത്യമുള്ള ശിവേലിയിൽ ശാന്തിക്കാരൻ ബിബം തലയിൽ വച്ചാണു എഴുന്നള്ളിയ്ക്ക പതിവു. അവധിയില്ലാത്ത ആനന്ദ- സിന്ധുവിൽ നീന്തീട്ടു നിന്റെ സ്വാന്തം, മനസ്സു; നിതാന്തം താന്തമാകം, ഏറ്റം ക്ഷീണിക്കും; സമുദ്രത്തിൽ നീന്തുവോർ എളുപ്പത്തിൽ കുഴയുമല്ലോ. നിനക്കു ആനന്ദപാരവശ്യമുണ്ടാകുമെന്നു താൽപൎയ്യം .

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/35&oldid=150319" എന്ന താളിൽനിന്ന് ശേഖരിച്ചത്