താൾ:Mayoorasandesham 1895.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പൂൎവ്വഭാഗം
25


൫൬.


നല്ലോരൂറ്റുണ്ടമലജലമക്കുന്നിൽ നിന്നൂറിടുന്നു

കല്ലോലാസ്ഫാലനമുഖരമാമാഴിതൻ തീരമാരാൽ |

സല്ലോകൎക്കസ്സലിലമധികം നല്ലതാണെന്നു തോന്നീ-

ട്ടല്ലോ പാരം പ്രിയതയതിലിന്നോൎക്കിലുണ്ടായിടുന്നൂ ||

ഊറ്റുണ്ടു് ഊറിടുന്നു, ഊറ്റു ഊറിടുന്നുണ്ടു് എന്നു യോജന. "മേൽക്കു മേലും വ്യവഹിതമായുമാമനുപ്രയോഗം"എന്ന സൂത്രത്താൽ കാലാനു പ്രയോഗ- ത്തിനു വ്യവധാനം വന്നിരിക്കുന്നു. തീരമാരാൽ തീരത്തിനടുത്തു. "അന്യാ- രാദിതരൎത്തേ" എന്ന പാണിനിസൂത്രത്താൽ തീരാൽ എന്നു പഞ്ചമി വരേണ്ടതാ- ണെങ്കിലും 'അപ്സപസ്തീൎത്ഥമാരാൽ' (ശാകന്തളം) ഇത്യാദി മഹാകവിപ്രയോഗ- സ്വാരസ്യത്താൽ വ്യകരണാന്തരേണ ഇപ്രയോഗം സാധു തന്നേ. സല്ലോക- ൎക്കസ്സലിലമധികം നല്ലതാണെന്നു തോന്നീട്ടല്ലോ പാരം പ്രിയത- യതിലിന്നോൎക്കിലുണ്ടായിടുന്നു, കടപുറത്തുള്ള പുണ്യതീൎത്ഥമെന്നും ആരോ- ഗ്യകരമെന്നും കരുതി പലപ്രകാരത്തിലും ആളുകൾ അതിനെ ആദരിക്കുന്നു.

൫൭.


നോക്കേണം നീ മലമുകളിൽ നിന്നാഴിയീ വൎഷകാല-

ത്തുക്കേറീടുന്നൊരുതിരയടിച്ചെ ത്തിടുന്നത്തടത്തേ |

തുക്കേയുള്ളക്കൊടുമുടിയിടിഞ്ഞങ്ങു വീണിട്ടു ക‍ഷ്ടം

ചാക്കേകീട്ടുണ്ടനവധിജനങ്ങൾക്കു പണ്ടപ്രദേശം ||

നീ മലമുകളിൽന്നിന്നു തടത്തേ നോക്കണമെന്നു അന്വയം. ഈ വൎഷകാലത്തു് ആഴി ഏറെയൂക്കുള്ള തിരമാല അടിച്ചു് എത്തുന്ന എന്നു തടവിശേഷണം. 'എത്തി- ടുന്ന' എന്നു അധികരണമൎത്ഥത്തിൽ പേരച്ചം. ഏതിൽ എത്തുന്നോ അങ്ങനേ- യുള്ള എന്നു അൎത്ഥം. ഉത്തരാൎദ്ധം കൊണ്ടു അവിടേ നടക്കുന്നത് സൂക്ഷിച്ചു വേണ- മെന്നു പറയുന്നു. വീണിട്ടു, വീഴുകയാൽ, എന്നു ഹേത്വൎത്ഥത്തിൽ മുൻവിന- യെച്ചം. 'എത്തിടുന്ന അത്തടം' എന്നിടത്തു് പേരെച്ചപ്രത്യയമായും ഒററയായും രണ്ടു ചുട്ടെഴുത്തു ചേൎന്നുവരുമ്പോൾ ഒന്നിനു ലോപം.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/34&oldid=150316" എന്ന താളിൽനിന്ന് ശേഖരിച്ചത്