താൾ:Mayoorasandesham 1895.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പൂൎവ്വഭാഗം
23


ഭാഷയിലേ അനുകരണം 'ഇങ്ങേയാവോ ' എന്നാണല്ലൊ. അതിനാൽ കേകയ്ക്കു- 'ഇങ്ങേ, ഈ പരസ്ത്രീകളുടേ അടുക്കലേ; ആവോ? ; ഈവക പ്രവൃത്തി പാടൊള്ളൊ?' എന്നു അൎത്ഥം കല്പിക്കാവുന്നതിനാൽ മയിലിനു ഇവരേ തടുക്കാൻ സൗെകൎയ്യതിശ- യവും കൂടി ഉണ്ടാക്കിത്തീൎക്കാമെന്നു തോന്നുന്നു. പട്ടാളക്കാർ ഈ വിധം അന്യായം പ്രവൃത്തിക്കാറുണ്ടെന്നുള്ളതു് വൎത്തമാനപത്രങ്ങൾ വായിക്കുന്നവരുടേ ചെവിക്കു- ഒരിക്കലും പുത്തരിയാവുന്നതല്ലാ.

൫൨.


ചാകുന്നേറജ്ജനമഹികളാലാസ്ഥലത്തെന്നു കേൾപ്പു-

ണ്ടാകന്നേടത്തറു തിയതിനാലായവററയ്ക്കു ചെയ്ക |

ഏകന്നേവൻ ബഹുജനഹിതം മററുകാൎയ്യത്തിനായി-

പ്പോകന്നേരം നിയതമവനേ ബുദ്ധിമാനിദ്ധരണ്യാം ||

'ചാകുന്നു ഏറേ' പദച്ഛേദം ഇവി‍ടേ ലോപസന്ധി വരികയില്ലെന്നു ചിലർ ഈ മാതിരി പ്രയോഗങ്ങൾക്കു സാധുത്വം കേരളപാണിനീയത്തിൽ സമൎത്ഥിച്ചിട്ടുണ്ടു.

൫൩.ശ്രീമത്ത്വത്താൽ മദമൊടു ജഗൽപ്രാണനേത്തിന്നു നന്നായ്

സാമൎത്ഥ്യത്തോടഹിഭയമുദിപ്പിച്ചു ഭൂമീപതിയ്ക്കം |

കേമത്വം പൂണ്ടനൃജൂഗതിയാമബ്ഭ ജംഗദ്വിജിഹ്വ-

സ്തോമത്തോടസ്ത്വയി തവ സഖേ! സാധ ബോധം വിരോധം ||

സൎപ്പദ്വേഷം ശ്ലാഘ്യം തന്നെ ആണെന്നു സമൎത്ഥിക്കുന്നു. അയിസഖേ! തവ, നിനക്കു്; അബ്ഭുജംഗദ്വിജിഹ്വസ്തോമത്തോടു, ആ ഇഴഞ്ഞു നട- ക്കുന്ന സൎപ്പക്കൂട്ടത്തോടു; സാധുവിരോധം, നല്ലവെെരം, അബാധം, നിൎബാധം, ധാരാളം;അസ്തു ഭവിക്കട്ടേ; ഭുജംഗദ്വിജിഹ്വശബ്ദങ്ങൾ രണ്ടും സൎപ്പ- പൎയ്യായങ്ങളാണെങ്കിലും അവയവാൎത്ഥത്തിൽ ഭേദമുള്ളതിനാൽ പൊനരുക്ത്യദോഷ- ത്തിനുപ്രസക്തിയില്ലാ;ഭുജംഗമെന്നതിനാൽവെെലക്ഷണ്യവും ദ്വിജ്വിഹ്വമെന്നതി- നാൽ പരദ്രോഹത്തിനു സൌകൎയ്യവും ദ്യോതിക്കുന്നു . ഇവ വിരോധാൎഹങ്ങളാണെന്നു സാഭിപ്രായവിശേഷണങ്ങളേക്കൊണ്ടു സമൎത്ഥിക്കുന്നു. ശ്രീമത്ത്വത്താൽ, വിഷ- മുള്ളതിനാൽ മദമൊടു ജഗൽപ്രാണനേ നന്നായ് തിന്നു, വായുവിനേ യഥേഷ്ടം ഭക്ഷിച്ചു്; പാമ്പു വിഷങ്കൊണ്ടു ജനങ്ങളുടേ പ്രാണഹാനി വരുത്തുമല്ലോ. സാമൎത്ഥ്യത്തോടുരാജാവിനും സൎപ്പഭയമുണ്ടാക്കി ; ഇതരന്മാരിൽനിന്നു ഭയം വേണ്ടാ- ത്ത രാജാവിനും പാമ്പിനേ പേടിക്കേണമല്ലോ.വിശേഷിച്ചും ആയില്യം തിരു--

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/32&oldid=150288" എന്ന താളിൽനിന്ന് ശേഖരിച്ചത്