താൾ:Mayoorasandesham 1895.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പൂൎവ്വഭാഗം
21


൪൬.


സച്ചേലത്തെസ്സരസമരയിൽ ചേൎത്തുടുത്തിട്ടുടുപ്പി-

ട്ടച്ചേലൊത്തുള്ളൊരു കുടയുമായത്തലക്കെട്ടുമായി |

കച്ചേരിക്കായ് പരിചൊടു ചെരിപ്പിട്ടു പോകുന്ന ലോകം

ത്വച്ചേതസ്സിൽ കുതുകമുളവാക്കീടുമപ്പട്ടണത്തിൽ ||

ഇനി ക്ഷേത്രത്തിനു അടുത്തു തന്നേ ഉള്ള കച്ചേരിയ്ക്കു പോകുന്ന വക്കീലന്മാ- രേയും മററും വൎണ്ണിക്കുന്നു. ലോകം; ആളുകൾ; ഇവരുടെ വേഷം വൎണ്ണിച്ചി- ട്ടുള്ളതിന്റേ സ്വാരസ്യം നോക്കുമ്പോൾ 'കോലം' എന്നു മറിച്ചു വായിച്ചാലും തര- ക്കേടില്ലെന്നു തോന്നുന്നു.'അകുട' 'അത്തലക്കെട്ടു' എന്നു ചുണ്ടിച്ചൊല്ലുകയാൽ അ- വയുടെ വൈലക്ഷണ്യം വെളിപ്പെടുന്നു.ഈ വേഷമെല്ലാം കൂടിക്കണ്ടാൽ വേഷ- ധാരി ഒരു വക്കീലാണെന്നു പറയാതേ തന്നേ ഗ്രഹിക്കാം.

൪൭.


കൊല്ലം കണ്ടാലൊരുവനവിടെത്തന്നെ പാൎക്കാൻ കൊതിച്ചി-

ട്ടില്ലം വേണ്ടെന്നതു കരുതുമെന്നുള്ള ചൊല്ലുള്ളതത്രേ |

കൊല്ലംതോറും പല പല പരിഷ്കാരമേററപ്പുരം കേ-

ളുല്ലംംഘിക്കുന്നഹഹ വിഭവം കൊണ്ടുതാം രാജധാനീം ||

'കൊല്ലം കണ്ടാലില്ലം വേണ്ട' എന്നുള്ള പഴഞ്ചൊല്ല്(ഉള്ളത്)സത്യം തന്നേ' എന്തുകൊണ്ടെന്നുത്തരാൎദ്ധംകൊണ്ടു സമൎത്ഥിക്കുന്നു.താം രാജധാനീം, പ്ര- ധാനപട്ടണമായ തിരുവനന്തപുരത്തേ; ഉല്ലംഘിക്കുന്നു,അതിക്രമിക്കുന്നു.

൪൮.


മങ്ങാതെങ്ങും മഹിതതരയാം മന്ദിരശ്രേണി കൊണ്ടും

മുങ്ങാനേററം മുദമരുളിടും മുഗ്ദ്ധപാഥസ്സു കൊണ്ടും |

അങ്ങാടിയ്ക്കുള്ളനുപമിതയാം പുഷ്ടികൊണ്ടും നിനച്ചാ-

ലങ്ങാവാസത്തിനു ബഹുസുഖം തന്നെ സന്ദേഹമില്ല ||

പഴഞ്ചൊല്ലിനേത്തന്നേ സ്പഷ്ടമായിട്ടു സമൎത്ഥിക്കുന്നു. പാൎക്കാൻ നല്ല ഗൃഹ- ങ്ങളും ,കളിപ്പാൻ നല്ല വെള്ളവും,,ആവശ്യപ്പെട്ടതൊക്കെയും വാങ്ങാൻ വലിയ ഒരു അങ്ങാടിയും ഉണ്ടെങ്കിൽ ഇതിലധികംമെന്താണു ദേശസുഖത്തിനു വേണ്ടുന്നതു്?

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/30&oldid=150278" എന്ന താളിൽനിന്ന് ശേഖരിച്ചത്