താൾ:Mayoorasandesham 1895.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
20
മയൂരസന്ദേശം.

പിന്നയും നീ, നന്ദന്നാനാസുജനയനാനന്ദിയായ്, കൊണ്ടാടുന്നവ- വരായ അനേകം സുജനങ്ങളുടേ കണ്ണുകളേ ആനന്ദപ്പിക്കുന്നവനായ്;മയിലിനേ ക്കാണുക എല്ലാവൎക്കും നയനോത്സവകരമാണെങ്കിലും ദുൎജനങ്ങൾക്കു അതിനെക്കാ ണുമ്പോൾ പിടിച്ചുകൂട്ടിലാക്കണമെന്നോ വെടി വയ്ക്കണമെന്നോ ഉള്ള ഉത്സാഹ മാണു നയനാനന്ദത്തേക്കാൾ അധികം ജനിക്കുന്നതു എന്ന അഭിപ്രായത്തിൽ 'സുജനനയനാനന്ദി'യെന്നു പ്രത്യേകിച്ചു പറഞ്ഞു.സ്വച്ഛന്ദം,സ്വൈര്യം,പറന്നു്, അവശ്യമക്കരേച്ചെന്നു; മന്ദസ്മേരാനനകമലയാം, മന്ദസ്മിതസുന്ദരമുഖിയായ, ആനന്ദവല്യാ മാതുഃ, ആനന്ദവല്ലീദേവിയുടേയും,ചന്ദ്രചൂ‍‍‍‍‍‍‍‍‍‍ഡാമണിയുടേയും, ചരണയുഗളം വന്ദസ്വ. കായലിന്റേ പട‍‍‍ഞ്ഞാറേക്കരയിലാണു ആനന്ദവല്ലീ- ശ്വരമെന്ന ക്ഷേത്രം. ഇവിടേ പേർകൊണ്ടു തന്നേ വെളിപ്പെടുംപ്രകാരം ദേവ- നേയും ദേവിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

൪൫.


സത്തന്മാരപ്പൊഴുതഹിഭുജം നീലകണ്ഠം ഖഗാനാ-

മുത്തംസത്വം ദധതമരികിൽ കണ്ടു സന്തുഷ്ടരാകും |

നൃത്തം ചെയ്യുന്നതിനിഹ യഥാകാലമുത്സാഹവന്തം

ചിത്തം തന്നിൽ ഗുഹനൊടധികപ്രേമവന്തം ഭവന്തം ||

സത്തന്മാർ അപ്പൊഴുത് ഭവന്തം കണ്ടു് സന്തുഷ്ടരാകുമെന്നന്വയം. എ‍ങ്ങനേ- യിരിക്കുന്ന ഭവാനേ? അഹിഭുജം, പാമ്പുതീനിയായ; നീലകണ്ഠം, കഴുത്ത് നീലിച്ചവനായ; ഖഗാനാമുത്തംസത്വം ദധതം, പക്ഷിശ്രേഷുനായ; നൃത്തം ചെയുന്നതിനിഹ യഥാകാലമുത്സാഹവന്തം, വൎഷഋ‍തുവിൽ നൃത്തം ചെയ്യാനുത്സാഹിയായ. ചിത്തം തന്നിൽ ഗുഹനൊടധികപ്രേമ- വന്തം, തന്റെ സ്വാമിയായ വേലായുധനിൽ അധികസ്നേഹമുള്ളവനായ. ശ്ലേഷംകൊണ്ടു വേറേ ഒരു അൎത്ഥവും കൂടിയുണ്ട്. എ‍ങ്ങനേ? ഭവം തം എന്നു പദച്ഛേദം. തംഭവം, ആശ്രീപരമേശ്വരനേക്കണ്ടു, സത്തന്മാർ(അവിടേ) 'സന്തുഷ്ടരാകും' സന്തോഷിക്കാറുണ്ട് എന്നു ശീലഭാവി. അവിടേ സജ്ജനങ്ങൾ എന്നും ശിവദൎശനം ചെയ്തു സുഖിക്കുന്നു എന്നു ക്ഷേത്രവൎണ്ണന. എവ്വണ്ണമെല്ലാമി- രിക്കുന്ന ഭവനേ? അഹിഭുജം, അഹി, സൎപ്പം ഭുജത്തിൽ (കൈത്തണ്ടിൽ) ഉള്ളവൻ; നീലക്കണ്ഠം, സ്പഷ്ടം;ഖഗാനാമുത്തംസത്വം ദധതം, ഖഗന്മാർ ദേവന്മാർ; നൃത്തം ചെയ്യുന്നതിനിഹ യഥാകാലമുത്സാഹവന്തം, ഭഗവാനു നിത്യം സന്ധ്യയ്ക്കു ന‍‍ൃത്തമുണ്ടല്ലോ; ചിത്തം തന്നിൽ ഗുഹനൊടധികപ്രേ- മവന്തം, ഗുഹൻ പുത്രനാണല്ലോ; രണ്ടൎത്ഥവും പ്രകൃതമാകയാൽ പ്രകൃതശ്ലേഷം.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/29&oldid=150274" എന്ന താളിൽനിന്ന് ശേഖരിച്ചത്