താൾ:Mayoorasandesham 1895.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
14
മയൂരസന്ദേശം.


ളുള്ളതുപോലേ ദ്രാവിഡവംശജാതയായ മലയാള ഭാഷയിൽ വൎഗ്ഗങ്ങളിലേ പ്രഥമതൃ- തീയാക്ഷരങ്ങൾക്കു അഭേദം കല്പിക്കുന്നതിനു വിരോധമില്ലാത്തതിനാൽ പന്നഗ- മെന്നു ശകാരാന്തമായിട്ടുമുച്ചരിക്കാം.അല്ലെങ്കിൽ മറിച്ചു സൎപ്പാൎത്ഥകമായ പന്ന- ഗശബ്ദത്തേ കൂടി തത്ഭവപ്രക്രിയയാൽ കകാരാന്തമാക്കാം. ഏതു വിധമായാലും ശ്ലേഷം സാധു തന്നേ. സൎപ്പവാചി പന്നഗശബ്ദം തത്ഭവമല്ലാ, തത്സമമേ ആവൂ എന്നു വിചാരിക്കുന്ന പക്ഷവും മദ്യപാനികളായ അരയർ പന്നകം എന്നതിനു പകരം പന്നഗം എന്നു അക്ഷരവ്യക്തി ക്രടാതേ പുലമ്പുന്നു എന്നും സമാധാന- പ്പെടാമല്ലോ.

൨൯.


തോട്ടിൽക്കൂടി ത്വരിതതരമത്തോണി ചൊവ്വായൊഴുക്കിൻ-

പാട്ടിൽക്കൂടീട്ടഴകൊടൊഴുകിക്കായലിൽ ചെന്നു ചേർന്നാൽ‌‌ |

ബോട്ടിൽക്കേറിബ്ബഹുസരസമായ് പാട്ടു പാടിച്ചു പോകുും

നാട്ടിൽ കേൾപ്പുള്ളവർ ചിലർ നിനക്കക്ഷിലക്ഷീഭവിക്കും‌‌‌‌‌ ||

പാട്ടു പാടിച്ചു,ബോട്ടുകാർ പാടിക്കൊണ്ടാണല്ലോ തണ്ടു പിടിക്കുന്നതു്. നാ- ട്ടിൽ കേൾപ്പുള്ളവർ, പ്രഭുക്കന്മാർ കവിക്കു ഈ സംഗതി ബഹുശഃ പരിചി തമാകയാൽ അതിസുന്ദരമായ ബന്ധത്തിൽ അനുഭവരസം തുളുമ്പുന്നതു പോലേ തോന്നുന്നു. ഒരു ദൂതനേ അയക്കുന്നതിനു പകരം തനിക്കു തന്നേ ബോട്ടിൽ കേറി വൎണ്ണിക്കുന്ന മട്ടിൽ പ്രിയാസവിധത്തിലേക്കു പോകുവാൻ ​​എന്നു സാധിക്കും?എന്നുള്ള ഉൽകണ്ഠയും വ്യഞ്ജിക്കുന്നു. അക്ഷിലക്ഷീഭവിക്ക, കാണുമാറാകുക.

൩൦.


വീണയ്ക്കൊക്കും സ്വരമൊടു വിനോദങ്ങളോരൊന്നുരയ്ക്കും

പ്രാണപ്രേഷ്ഠ പ്രണയിനികളോടൊത്തു ബോട്ടിന്റെ തട്ടിൽ‌‌‌‌ |

വാണക്കായൽക്കരകളിലെഴും കാഴ്ച കണ്ടുല്ലസിക്കും

ഹുണന്മാരേക്മ ഗതിലക! തേ കണ്ടൊരാനന്ദമുണ്ടാം ||

പ്രാണപ്രേഷ്ഠ പ്രണയിനികൾ, അത്യന്തമിഷ്ടകളായ ഭാൎയ്യമാർ. തട്ടിൽ, മേൽതട്ടിൽ;വാണു്:അക്കായൽക്കരകളിൽ എന്നു പദച്ഛേദം. ഹൂണന്മാർ, ധ്വരമാർ. ഈ വിരഹിയായ എന്നേ കണ്ടിട്ടുണ്ടാകുന്ന വൈമനസ്യം നിനക്കു ഇപ്രകാരം സുഖിക്കുന്ന ആ കാമുകന്മാരേ കാണുമ്പോൾ പോകുമെന്നു താല്പൎയം. ദാമ്പത്യസുഖം പോലും നാട്ടകാൎക്കു യൂറോപ്യന്മാരേപ്പോലെ പാടില്ലാത്തതു ശോച- നീയം തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/23&oldid=150245" എന്ന താളിൽനിന്ന് ശേഖരിച്ചത്