താൾ:Mayoorasandesham 1895.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
12
മയൂരസന്ദേശം
൨൫.


നീലത്വം ചേൎന്നെഴുമിലകളാൽ നിൻെറ കണ്ഠാഭയോലും-

സാലത്തിന്മേൽ പരിചൊടു പറന്നെത്തിയക്കുല്യതൻെറ |

കൂലത്തേ വിട്ടൊരുതരണിതൻപാമരത്തിൽ കരേറി-

ക്കോലത്തേ നൽപ്പടുതയിലുറപ്പിച്ചു നീ വാണുകൊൾക ||

വഞ്ചിക്കാനുള്ള വിധം പറയുന്നു. വള്ളങ്ങൾകടന്നു പോകുമ്പോൾ നീ- തോട്ടുവക്കിൽ ​ഒരു പച്ച മരത്തിൽ പതുങ്ങിയിരുന്നാൽ അതിൻെറ ഇലയും നിൻെറ സാധാരണ തൂവലുകളും ഒരേ നിറമാകയാൽ അവർ നിന്നെക്കാണുകയില്ലാ. തരം നോക്കി നിനക്കു വള്ളത്തിൻെറ പാമരത്തിൽ പറന്നിരിക്കയുമാം

൨൬.


കണ്ടാലാൎക്കും കൃതകപതഗം തന്നെയാണെന്നതല്ലാ-

തുണ്ടാകൊല്ലാ മനമതിൽ മറിച്ചെണ്ണമൎവ്വണ്ണമായി |

മിണ്ടാതേകണ്ടതിനു മുകളിൽ ചേൎന്ന ചേണാൎന്ന നിന്നെ-

ക്കൊണ്ടാടും കണ്ടിരുകരയിലും നോക്കിനിൽക്കുന്ന ലോകം ||

കൃതകപതഗം ,കൃത്രിമപക്ഷി; അലങ്കാരത്തിനായി ഉണ്ടാക്കി വച്ച പക്ഷി - പ്രതിമ, എണ്ണം, വിചാരം;വിശ്വാസം;ഈ അൎത്ഥത്തിനു തമിഴിലാണു അ- ധികം പ്രസിദ്ധി. കൊണ്ടാടും കണ്ടിരുകരയിലും നോക്കിനിൽക്കുന്ന ലോകം . നിൻേറ സാമൎത്ഥ്യവും വെളിവില്ലാത്ത അരയരുടേ മൂഢതയും ഓൎത്തു വി- സ്മയിക്കയും നിൻെറ രൂപസൗെന്ദൎയ്യത്തേ കണ്ടു് അഭിനന്ദിക്കയും ചെയ്യും.

൨൭.


ദൂരം മാൎഗ്ഗം ദുരധിഗമമായുള്ളതേവം കടക്കും-

നേരം ജാതിപ്രകൃതിയെ നിയന്ത്രിച്ചിടാതന്തരാ നീ |

നീരന്ധ്രാംഭോധരനിരയതിന്നാൎപ്പു കേട്ടാൎഭടിയ്ക്കാ-

യാരംഭിച്ചാലതുടനശുഭോദൎക്കമാം തർക്കമില്ല ||

വഞ്ചിക്കാൻ പുറപ്പെടുന്നവൻ സദാ സൂക്ഷിച്ചിരിക്കേണ്ടതാണെന്നു മയിലിനേ രണ്ടു ശ്ലോകംകൊണ്ടു ഓൎമ്മിപ്പിക്കുന്നു.ദുരധിഗമം,കടക്കാൻ പ്രയാസമുള്ളത്; ഇതുകൊണ്ടു് കരുതിയിരിക്കാഞ്ഞാൽ തെററുണ്ടെന്നു കാണിക്കുന്നു.ജാതിപ്ര- കൃതി,ജാതിസ്വഭാവം;മയിൽ 'മേഘനാഥാനുലാസി'യാണല്ലോ.നിയന്ത്രിക്ക, അടക്കുക;അന്തരാ,മധ്യേ ;നീരന്ധ്രാംഭോധരനിരയതിന്നാൎപ്പു ഇടി- മുഴക്കം;ആൎഭടി , നൃത്തം, അശുഭോദൎക്കം ; അമംഗളഫലം;നിന്നേ അ- വർ പിടികൂടിയേക്കും; കായലിൻെറ നടുവിൽ വച്ചാണെങ്കിൽ നിനക്കു പറന്നു പൊയ്ക്കളയാനും തരം കാണുകയില്ല.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/21&oldid=150240" എന്ന താളിൽനിന്ന് ശേഖരിച്ചത്